കാസർകോട്: വടക്കൻ കേരളത്തിലെ ജില്ലകളിൽ ചൂട് വർധിക്കുന്നതായി കേന്ദ്രകാലവസ്ഥാവകുപ്പ്. തുലാവർഷം ദുർബലമായതാണ് കാരണം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ചൊവ്വാഴ്ച സംസ്ഥാനത്ത് ഏറ്റവും കുടൂതൽ ചൂട് രേഖപ്പെടുത്തിയത് കാസർകോട് ജില്ലയിലാണ്-37.3 ഡിഗ്രി സെൽഷ്യസ്. അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 36.7, 36.8 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ.
മറ്റു ജില്ലകളിൽ 35 ഡിഗ്രിക്ക് താഴെയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ സ്വയം പ്രേരിത ചെറുകലാവസ്ഥാകേന്ദ്രങ്ങളിൽ (എ.ഡബ്ല്യു.എസ്.) മൂന്നുദിവസങ്ങളിലായി 35-40 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ കാലാവസ്ഥ തുടരുന്നത്.
മഴ മറന്ന മാനവും ചൂടിന് കാരണം
: തുലാവർഷത്തിന്റെ വലിയ കുറവാണ് വടക്കൻ കേരളത്തിലെ ചൂടും വരണ്ട കാലവസ്ഥയ്ക്കുമുള്ള ഒരു പ്രധാന കാരണം. ഭേദപ്പെട്ട മഴ ലഭിച്ച തെക്കൻ ജില്ലകളിൽ ചൂട് താരതമ്യേന കുറവാണ്. കാസർകോട് ജില്ലയിൽ തുലാവർഷത്തിൽ 48 ശതമാനം കുറവുണ്ട്. 283 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 147.3 മില്ലിമീറ്റർ മാത്രമാണ് കിട്ടിയത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തമിഴ്‌നാട്, ആന്ധ്രാതീരത്തിന് സമീപമുണ്ട്. അടുത്ത ദിവസങ്ങളിൽ കേരളത്തിലും നിലവിലെ വരണ്ട അന്തരീക്ഷസ്ഥിതിയിൽ മാറ്റം പ്രതീക്ഷിക്കുന്നു. രണ്ടുദിവസത്തിനകം തുലാവർഷ മഴ ചെറുതായി സജീവമാകാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചക്രവാതച്ചുഴിയായി ദുർബലമായിട്ടുണ്ട്.
തുലാവർഷം ശക്തമാക്കുന്ന കിഴക്കൻ കാറ്റ് വീണ്ടും ചെറുതായി ശക്തിപ്രാപിക്കുന്നതോടെ അടുത്ത രണ്ടുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് മലയോരമേഖലയിൽ ഉച്ചയോടെയായിരിക്കും കൂടുതൽ മഴസാധ്യത.
Content Highlights: heat increases in North Malabar
Published: 16 Nov 2024, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented