
വംശനാശഭീഷണി നേരിടുന്ന മികോങ് ഭീമന്‍ ക്യാറ്റ്ഫിഷുകളെ കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്ന കണ്ടെത്തലുമായി കംബോഡിയ. കംബോഡിയയില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ വലയിലായത് ആറ് മികോങ് ഭീമന്‍ ക്യാറ്റ്ഫിഷുകളാണ്.
കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നിന്റെ സമീപത്ത്, മെകോങ്ങിന്റെ പോഷകനദിയായ ടോണ്‍ലെ സാപ് നദിയിലാണ് രണ്ട് മികോങ് ഭീമന്‍ ക്യാറ്റ്ഫിഷുകളെ വീണ്ടും കണ്ടെത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച നാലെണ്ണത്തേക്കൂടി കണ്ടെത്തി. നൂറിലേറേ കിലോ ഭാരവും രണ്ട് മീറ്ററോളം വലിപ്പവും വരുന്നവയായിരുന്നു ഇവ. തിരിച്ചറിയല്‍ ടാഗ് ഘടിപ്പിച്ച ശേഷം ഇവയെ തിരികെ വിട്ടു.
മൂന്ന് മീറ്റര്‍ വരെ വലുപ്പംവെക്കുന്നവയാണ് മികോങ് ഭീമന്‍ ക്യാറ്റ്ഫിഷുകള്‍. ഇവയ്ക്ക് 300 കിലോഗ്രാം വരെ ഭാരംവെക്കും. തെക്കുകിഴക്കന്‍ ഏഷ്യയിലെ മെകോങ് നദിയില്‍മാത്രം കാണപ്പെടുന്ന ഇവ മുന്‍കാലങ്ങളില്‍ വിയറ്റ്നാമിലെ ഔട്ട്ലറ്റ്ലെറ്റുമുതല്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വടക്കന്‍ പ്രദേശങ്ങളില്‍വരെ കാണപ്പെട്ടിരുന്നു.
മികോങ് ഭീമന്‍ ക്യാറ്റ്ഫിഷുകളെ കുറിച്ച് ഗവേഷകര്‍ക്കുള്ള അറിവ് പരിമിതമാണ്. എന്നാല്‍, കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ വണ്ടേഴ്‌സ് ഓഫ് ദി മെകോങ്ങും കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്‌ട്രേഷനും നൂറ് മികോങ് ഭീമന്‍ ക്യാറ്റ്ഫിഷുകളെ പിടികൂടി തിരിച്ചറിയല്‍ ടാഗ് ഘടിപ്പിച്ച ശേഷം തിരികെ അയച്ചിരുന്നു. ഇത് ഇവയേപ്പറ്റി കൂടുതൽ അറിയാന്‍ ഗവേഷകര്‍ക്ക് സഹായകരമായി.
അനധികൃതമത്സ്യബന്ധനം, പ്ലാസ്റ്റിക് മാലിന്യം, കാലാവസ്ഥാവ്യത്യയാനം തുടങ്ങിയ പ്രതിസന്ധികള്‍ ക്യാറ്റ്ഫിഷുകളുടെ എണ്ണത്തെ ബാധിച്ചിരുന്നു. ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവുംവലുതും അപൂര്‍വവുമായ ശുദ്ധജലമത്സ്യമാണ് മികോങ് ക്യാറ്റ്ഫിഷ്. നിലവിലെ എണ്ണത്തില്‍ കൃത്യതയില്ലെങ്കിലും ഐ.യു.സി.എന്‍. റെഡ് ലിസ്റ്റ് അനുസരിച്ച് കഴിഞ്ഞ 13 വര്‍ഷത്തിനിടെ എണ്ണം 80 ശതമാനം കുറഞ്ഞതായി കരുതപ്പെടുന്നു.
Content Highlights: discovery of six rare mekong giant catfish in cambodia raises hope
Published: 16 Dec 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented