കൊച്ചി: കടലിൽ എണ്ണയും രാസവസ്തുക്കളും കലർന്നുള്ള മലിനീകരണം കുറയ്ക്കാൻ പദ്ധതികളുമായി തീരദേശ സേന. സമുദ്രങ്ങളിൽ ഇത്തരത്തിലുള്ള മലിനീകരണം ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരദേശ സേനയൊരുങ്ങുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ അതിലേറയെും നടക്കുന്നത് കടലിലൂടെയാണ്. 

To advertise here,

ലോകത്ത് ഏറ്റവും കൂടുതൽ രാസവസ്തുക്കൾ ഇറക്കുതി ചെയ്യുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനവും ഇന്ത്യയ്ക്കാണ്. വലിയ കപ്പലുകളിൽ എണ്ണയും രാസവസ്തുക്കളും കരയിലേക്ക് ഇറക്കുന്നതിനിടെ കുറേ ഭാ​ഗം കടലിൽ കലരും. മലിനീകരണം പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തീരദേശസേന ഡി.െഎ.ജി ആർ രമേഷ് മാതൃഭൂമിയോട് പറഞ്ഞു. 

"വലിയ കപ്പലുകൾ കേരളതീരത്ത് അകലത്തിലാണ് നങ്കൂരമിടാറുള്ളത്. അവിടെ നിന്ന് എണ്ണ പമ്പ് ചെയ്യുന്നതിനിടെ സംഭവിക്കുന്ന ചോർച്ചകളാണ് കടലിന് ദേഷം ചെയ്യുന്നത്. ചോർച്ച പരമാവധി ഇല്ലാതാക്കാനാണ് പ്രഥമ പരി​ഗണന. എന്നിട്ടും കടലിൽ ഒഴുകിപ്പരക്കുന്ന എണ്ണ ഒരു സ്ഥലത്ത് കൂട്ടിച്ചേർത്ത് അവിടെ നിന്ന് സംഭരിച്ച് മാറ്റാനാണ് ശ്രമിക്കുന്നത്. തീരദേശ സേനയുടെ സംവിധാനങ്ങളെല്ലാം ഇതിനായി ഫലപ്രദമായി ഉപയോ​ഗിക്കുന്നുണ്ട്", രമേഷ് പറഞ്ഞു. 

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കൊച്ചി കൂടുതൽ കരുതൽ വേണ്ട മേഖലയായും തീരദേശ സേന വിലയിരുത്തുന്നുണ്ട്.