
ആഗ്ര: ഉത്തർപ്രദേശിൽ 17 മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയ കേസില്‍ ഫാം ഹൗസ് ഉടമയ്ക്ക് 17 ലക്ഷം രൂപയുടെ പിഴ ചുമത്തി സുപ്രീം കോടതി. ആഗ്രയിലെ താജ് മഹലിന് സമീപപ്രദേശത്തെ മരങ്ങൾ സ്വകാര്യ ഫാം ഹൗസ് ഉടമ നിയമാനുമതിയില്ലാതെ മുറിച്ചുമാറ്റിയതാണ് കേസ്. മുറിച്ചുമാറ്റിയ 17 മരങ്ങള്‍ക്ക് പകരമായി 20 ഇരട്ടി മരങ്ങളുടെ തൈകള്‍ നടാനായി ഫാം ഹൗസ് അധികൃതര്‍ 0.3 ഏക്കര്‍ ഭൂമി വനം വകുപ്പിന് കൈമാറണമെന്ന് കോടതി വിധിച്ചതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പൊതുതാത്പര്യഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അഭൈ എസ് ഓക, ഉജ്ജല്‍ എസ് ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വ്യാഴാഴ്ച കേസില്‍ വിധി പറഞ്ഞത്. നടുന്ന പുതിയ തൈകളുടെ അടുത്ത 10 വര്‍ഷത്തെ പരിപാലനവും ഫാം ഹൗസ് അധികൃതരുടെ ചുമതലയായിരിക്കും. 340 മരങ്ങള്‍ നടാനുള്ള ഭൂമിയാണ് ഫാം ഹൗസ് ഉടമ നല്‍കേണ്ടത്. 2024 ഒക്ടോബറിൽ ആര്യവേപ്പുൾപ്പടെയുള്ള വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഫാം ഹൗസ് ഉടമ മുറിച്ചുമാറ്റുകയായിരുന്നു,
ഈ മേഖലയിലെ 454 മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ശിവ ശങ്കര്‍ അഗര്‍വാള്‍ എന്നയാളിൽ നിന്ന്, ഒരു മരത്തിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കണമെന്ന സെട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മാര്‍ച്ചില്‍ ഇതേ ബെഞ്ച് ശരിവെച്ചിരുന്നു. മരങ്ങള്‍ മുറിച്ചുമാറ്റിയ
സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി റിപ്പോര്‍ട്ട് ശരിവെച്ചത്.

എന്താണ് താജ് ട്രപീസിയം സോണ്‍
താജ് മഹലിന് ചുറ്റുമുള്ള 10,400 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് താജ് ട്രപീസിയം സോണില്‍ (TTZ) പ്പെടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാണ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ഭൂപ്രദേശങ്ങള്‍ ഈ മേഖലയില്‍ ഉള്‍പ്പെടുന്നു.
മലിനീകരണത്തില്‍ നിന്ന് താജ് മഹലിനെ സംരക്ഷിക്കുന്നതിനായി 1996 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പ്രദേശത്തെ താജ് ട്രപീസിയം സോണായി പ്രഖ്യാപിക്കുന്നത്. വ്യവസായ കേന്ദ്രങ്ങള്‍ പുറന്തള്ളുന്ന സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ പോലുള്ളവ നിര്‍മ്മിതിയെ ബാധിക്കുന്നതിന് തടയിടുന്നതായിരുന്നു പ്രധാന ലക്ഷ്യം. മേഘലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായ കേന്ദ്രങ്ങളില്‍ രാസവസ്തുക്കളുടെ ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു.
Content Highlights: Agra Farm Owner Fined ₹17 Lakh for Illegal Tree Cutting in taj trapezium zone
Published: 05 Apr 2025, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented