
ലോകത്തിലെ ഏറ്റവും വേഗമേറിയ യാത്രാക്കപ്പലെന്ന റെക്കോഡ് ഏഴുപതിറ്റാണ്ടിനിപ്പുറവും വിട്ടുകൊടുക്കാത്ത എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇനി ഫ്ലോറിഡൻ തീരത്ത് മെക്സിക്കൻ ഉൾക്കടലിന്റെ ആഴങ്ങളിൽ വിശ്രമിക്കും. അനേകം കടൽ ജീവികൾക്ക് വീടാകും. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറിയ പ്രശസ്ത കപ്പൽ 'എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്' ഡൈവർമാർക്കായി ഔദ്യോഗികമായി തുറന്നുകൊടുത്തു.
അറ്റ്‌ലാന്റിക് സമുദ്രത്തെ കീറിമുറിച്ച് കുതിച്ചുപാഞ്ഞിരുന്ന ടൈറ്റാനിക്കിനെക്കാൾ ഭീമനായ ഈ കപ്പൽ യു.എസിന്റെ അഭിമാനമായിരുന്നു. അതാണ് ഇനി ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറുക. നവംബർ 11-നാണ് ഒരുതരി സ്ഫോടകവസ്തുപോലും ഉപയോഗിക്കാതെ വിദഗ്ധ സഹായത്തോടെ കപ്പലിനെ കടലിന്റെ ആഴങ്ങളിലേക്ക് ഇറക്കിയത്.
പാരിസ്ഥിതിക നിയമങ്ങൾ കാരണം കപ്പൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കാൻ സാധിച്ചിരുന്നില്ല. പകരം വാൽവുകൾ തുറന്നുവെച്ച് വെള്ളം കയറ്റിയാണ് കപ്പൽ കടലിൽ താഴ്ത്തിയത്. ഡെസ്റ്റിൻ-ഫോർട്ട് വാൾട്ടൺ ബീച്ചിലെ 580-ലധികം കൃത്രിമ പവിഴപ്പുറ്റുകളുടെ നിരയിലേക്കാണ് ഈ കപ്പലും ചേർക്കപ്പെട്ടിരിക്കുന്നത്. 1951-ൽ നിർമിച്ച കപ്പലിന് 302 മീറ്റർ നീളമുണ്ട്. (ടൈറ്റാനിക്കിന് 269 മീറ്ററായിരുന്നു). ഒട്ടേറെ ഹോളിവുഡ് സൂപ്പർസ്റ്റാറുകളും പ്രസിഡന്റുമാരും കപ്പലിൽ യാത്രക്കാരായിരുന്നു.
Content Highlights: SS United States holds the record as the world's fastest ocean liner for over seven decades., The ship is larger than the Titanic, measuring 302 meters in length., It was successfully submerged to become the world's largest artificial reef in the Gulf of Mexico off the Florida coast., Built in 1951, the ship previously carried Hollywood superstars and US presidents.
Published: 14 Nov 2026, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented