16 നഗരങ്ങൾ, 104 മത്സരങ്ങൾ, 40 മത്സരദിവസങ്ങൾ. കളികളുടെ എണ്ണത്താലും മത്സരദിവസങ്ങളുടെ വ്യാപ്തിയാലും ചരിത്രത്തിലെ ഏറ്റവും വിപുലമായ ഫുട്‌ബോൾ ലോകകപ്പാണ് ഇക്കുറി നടക്കാൻപോകുന്നത്. ഇതുകാണാൻ പല രാജ്യങ്ങളിൽനിന്ന് ലക്ഷക്കണക്കിന് കാണികളും എത്തുന്നതോടെ ലോകകപ്പിൻ്റെ പാരിസ്ഥിതികാഘാതം അതിശക്തമായിരിക്കും.
ലോകകപ്പിന്റെ ഭാഗമായി 90 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ ലോകകപ്പിൻ്റെ പാരിസ്ഥിതികാഘാതം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഫിഫ. ഇതിനായി നേരത്തേ തന്നെ ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
വിഭവങ്ങളുടെ പുനരുപയോഗം
പുതിയ നിർമാണങ്ങൾ പരമാവധി ഒഴിവാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. മൂന്നു രാജ്യങ്ങളിലെ 16 നഗരങ്ങളിൽ മത്സരം നടക്കുന്നുണ്ടെങ്കിലും ഒരു സ്‌റ്റേഡിയം പോലും പുതുതായി നിർമിച്ചിട്ടില്ല. എല്ലാം പഴയ സ്റ്റേഡിയങ്ങളാണ്. ഓരോ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ടും പരിസ്ഥിതിസൗഹൃദ നടപടികളുണ്ട്. ഉദാഹരണമായി ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നൂറുശതമാനവും പുനരുപയോഗിക്കാവുന്ന ഊർജസംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. അറ്റ്ലാൻ്റയിലെ മെഴ്സിഡസ് ബെൻസ് സ്‌റ്റേഡിയത്തിൽ നാലായിരം സോളാർ പാനലുകൾ വഴിയാണ് വൈദ്യുതി കണ്ടെത്തുന്നത്.
വനവത്കരണം
ലോകകപ്പ് നടക്കുന്ന 16 നഗരങ്ങളിലും സാമൂഹിക വനവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ ഫിഫ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം ഭൗമദിനത്തിലാണിത് പ്രഖ്യാപിച്ചത്. അഞ്ചുപതിറ്റാണ്ടിലേറെയായി വടക്കേ അമേരിക്കയിൽ പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ. ആയ 'ആർബർ ഡേ ഫൗണ്ടേഷ'നുമായി സഹകരിച്ചാണ് വനവത്കരണം.
വടക്കേ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലായി 10 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കാണ് പരിപാടി കൂടാതെ, 16 ആതിഥേയ നഗരങ്ങൾക്കുസമീപത്തെ പാർക്കുകൾ, സ്‌കൂൾ-കോളേജ് കാമ്പസുകൾ എന്നിവിടങ്ങളിൽ പ്രത്യേകമായി 12,000 മരങ്ങൾ നടും. ഏപ്രിൽ അവസാനത്തോടെ 2.5 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിച്ചതായി ഫിഫ അറിയിച്ചു. ഏകദേശം 2000 ഏക്കർ സ്ഥലത്താണ് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. ഫുട്‌ബോളിന്‍റെ ഭാഷയിൽ പറഞ്ഞാൽ ആയിരം ഫുട്ബോൾ ഗ്രൗണ്ടുകൾക്ക് തുല്യമായ സ്ഥലത്ത്.
പ്ലാസ്റ്റിക് നിരോധനം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മത്സരവേദികളിലും പരിസരങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഓരോയിടത്തും മാലിന്യം സംസ്കരിക്കാൻ അതതുസ്ഥലത്തുതന്നെ സംവിധാനം ഒരുക്കും. മഴവെള്ളം സംഭരിക്കാനും എൽഇഡി ലൈറ്റുകൾ കൂടുതലായി ഉപയോഗിക്കാനും തീരുമാനമുണ്ട്.
മത്സരം നടക്കുന്ന നഗരങ്ങളിൽ പൊതുഗതാഗതം കാര്യക്ഷമമാക്കാനും നിർദേശിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലും പരിഗണിച്ചാണിത്. പകരം, സ്റ്റേഡിയത്തിൽനിന്ന് വെള്ളം വാങ്ങാൻ കിട്ടും.
Content Highlights: 104 matches across 16 cities with zero new stadium construction., Utilization of renewable energy sources like solar panels at stadiums., Reforestation project aiming to plant 1 million trees in North America., Strict ban on single-use plastics and promotion of public transport., Carbon emission reduction strategies to mitigate environmental impact.
Published: 09 Jun 2026, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented