ഇപ്പോള്‍ ദിവസം 5000 പ്ലേറ്റുകളാണ് നിര്‍മിക്കുന്നത്. പത്ത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.

കൊല്ലം: തവിടിൽ നിന്ന് പ്ലേറ്റും അരിപ്പൊടിയിൽ നിന്ന് സ്‌ട്രോയും ഉണ്ടാക്കി ശ്രദ്ധനേടിയ തൂശൻ ഇംഗ്ലണ്ടിലും ഓഫീസ് തുറന്നു. 2027 ഓടെ ഇവിടെയും നിർമാണം ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് ഓഫീസ് തുറന്നതെന്ന് സംരംഭകനായ വിനയ് ബാലകൃഷ്ണൻ പറഞ്ഞു.
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ കണ്ട് മടുത്താണ് വിനയകുമാർ ബാലകൃഷ്ണനും ഭാര്യ ഇന്ദിരയും ഈ സംരംഭം തുടങ്ങിയത്. ഗോതമ്പ് തവിടുകൊണ്ട് പ്ലേറ്റ് നിർമിച്ചായിരുന്നു തുടക്കം. പിന്നീട് കാർഷിക മാലിന്യങ്ങളായ ഉമിയും ഉപയോഗിച്ച് നിർമാണം തുടങ്ങി. വെള്ളവും സ്റ്റാർച്ചും ചേർത്താണ് നിർമ്മാണം.
ഇതിൽ ആഹാരം കഴിച്ച് കഴിഞ്ഞാൽ കന്നുകാലികൾക്ക് തീറ്റയായി നൽകാം, മത്സ്യത്തിന് ആഹാരമാകാം, കോഴികൾക്കു കഴിക്കാം, അല്ലെങ്കിൽ ചെടികൾക്ക് വളമാക്കാം. 30 ദിവസങ്ങൾക്കുള്ളിൽ മണ്ണിലലിയും. തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ആണ് ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു നൽകിയത്.
പൂർണമായും പരിസ്ഥിതി സൗഹൃദ സംരംഭമായ തൂശൻ എങ്ങനെയാണ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് എന്നത് രഹസ്യമായി സൂക്ഷിക്കുന്നില്ല. അതാതിടത്തെ കാർഷിക മാലിന്യങ്ങൾ ഉപയോഗിച്ച് സംരംഭം തുടങ്ങാൻ വേണ്ട സാങ്കേതിക പരിശീലനവും ഇവർ നൽകുന്നുണ്ട്. തൂശന്റെ ഗുണമേന്മയും ഉത്പാദനരീതിയും പിന്തുടരണമെന്ന നിബന്ധനമാത്രം. ഈ ഉത്പന്നങ്ങൾ തൂശൻ മാർക്കറ്റിലെത്തിക്കുകയും ചെയ്യും.
ഇന്ത്യയിലെ 778 ജില്ലയിൽ ഒരു ജില്ലയിൽ ഒരു ഉത്പാദന മെഷീൻ എന്ന തോതിൽ സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന് വിശദമായ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. 2047-ലെ വികസിത ഭാരതത്തോടൊപ്പം സുസ്ഥിര ഭാരതവും ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്.
നേരത്തെ കേരളത്തിൽ തുടങ്ങിയെങ്കിലും തമിഴ്‌നാട് സർക്കാർ കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനാൽ കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ദിവസം 5000 പ്ലേറ്റുകളാണ് നിർമിക്കുന്നത്. പത്ത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ദുബായിൽ ഈത്തപ്പഴക്കുരു ഉപയോഗിച്ചും കാനഡയിൽ കടുകെണ്ണ നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചും സൗത്ത് ആഫ്രിക്കയിൽ ഉമി ഉപയോഗിച്ചും പ്ലേറ്റ് നിർമ്മാണത്തിന്റെ സംരംഭ സാധ്യതകൾ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്.
യു,കെ.യിൽ ബാർളിവെയസ്റ്റും ഗോതമ്പ് വൈക്കോലും ഉപയോഗിച്ചാണ് പ്ലേറ്റ് നിർമാണം തുടങ്ങാൻ പോവുന്നത്. 12 ഇഞ്ച് വലിപ്പത്തിലുള്ള പ്ലേറ്റിന് 12 രൂപയാണ് വില. അരിപ്പൊടി ഉപയോഗിച്ച് നിർമിക്കുന്ന സ്‌ട്രോയും വലിയ വിജയമായിരുന്നു. കഴിഞ്ഞ സീസണിൽ ശബരിമലയിൽ മൊത്തം തൂശൻ അരിപ്പൊടി സ്‌ട്രോ ആണ് ഉപയോഗിച്ചത്. സ്റ്റാർച്ച് ഉപയോഗിച്ച് ഭക്ഷണം കൊണ്ടുപോവുന്ന ചെറിയ കണ്ടെയ്‌നറുകൾ, സ്പൂൺ, കത്തി, മുള്ള് തുടങ്ങിയ ഉത്പന്നങ്ങൾ, ജ്യൂസ് കപ്പുകൾ എന്നിവയും അധികം വൈകാതെ വിപണിയിലെത്തിക്കും.
Content Highlights: Thooshan opens office in the UK to launch production by 2027., Products made from agricultural waste like wheat bran and rice husk., Fully biodegradable and edible for livestock within 30 days., Technology developed by CSIR, Thiruvananthapuram., Global expansion plans including Dubai, Canada, and South Africa., Goal to implement one production unit per district across India by 2047.
Published: 08 May 2026, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented