ബെംഗളൂരു: കര്‍ണാടകയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ എല്‍.ഡി.എഫ് നേതാക്കളും. ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥി ഡോ. സി. മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് എല്‍.ഡി.എഫ് നേതാകളുള്ളത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസ് എം.എല്‍.എയുമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയതലെന്നാണ് വിഷയത്തില്‍ ജെ.ഡി.എസിന്റെ വാദം. 

To advertise here,

ജെ.ഡി.എസ് ദേശീയ തലത്തില്‍ എന്‍.ഡി.എക്കൊപ്പമാണെങ്കിലും കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പമാണ്. 2023-ലാണ് ജനതാദള്‍ (എസ്) എന്‍.ഡി.എയില്‍ ഔദ്യോഗികമായി ചേരുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ജെ.ഡി.എസ്-ബി.ജെ.പിയുമായി അടുത്തത്. അതേസമയം, എന്‍.ഡി.എയില്‍ ചേരാനുള്ള ജെ.ഡി.എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അന്ന് കേരള ഘടകം തള്ളിയിരുന്നു.