നേരിട്ട് രാഷ്ട്രീയം പറയുന്നതിനുപകരം ഇത്തരം വ്ലോഗര്മാരിലൂടെ പ്രചാരണം നടത്തുന്നത് കേരളംപോലുള്ള സംസ്ഥാനങ്ങളില് ഗുണകരമാകുമെന്ന വിലയിരുത്തൽ.

കൊല്ലം: സാമൂഹിക മാധ്യമ ഇൻഫ്‌ലുവൻസർമാർക്ക് സൗജന്യമായി ഇന്ത്യ ചുറ്റിക്കാണാൻ ബി.ജെ.പി. സൗകര്യമൊരുക്കുന്നു. വ്‌ലോഗർമാരെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും പദ്ധതികളും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
കേരളത്തിൽനിന്നടക്കമുള്ള ആയിരക്കണക്കിന് ഇൻഫ്‌ലുവൻസർമാരെ വിവിധ സംസ്ഥാനങ്ങളിലേക്ക് സൗജന്യമായി കൊണ്ടുപോയി ചെറുവീഡിയോകൾ തയ്യാറാക്കാൻ, പാർട്ടി ചെലവിൽ സൗകര്യമൊരുക്കും. കേരളത്തിൽനിന്ന് അഞ്ഞൂറിലേറെ സാമൂഹിക മാധ്യമ ഇൻഫ്‌ലുവൻസർമാരെ തിരഞ്ഞെടുത്ത് കേന്ദ്രനേതൃത്വത്തിന് കൈമാറിയതായാണ് വിവരം. ഒരു നിയമസഭാ മണ്ഡല പരിധിയിൽനിന്ന് മൂന്നുപേരെയെങ്കിലും കണ്ടെത്താനാണ് പറഞ്ഞിരുന്നത്.
ചെറിയ പ്രദേശങ്ങളിൽ ആയിരക്കണക്കിനുപേർ പിന്തുടരുന്ന ഇൻസ്റ്റഗ്രാം, യുറ്റിയൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ പ്രമുഖ ക്രിയേറ്റർമാരെ ഉപയോഗിക്കാനാണ് സംസ്ഥാന ഘടകങ്ങളോട് നിർദേശിച്ചിരിക്കുന്നത്. യാത്ര, ഭക്ഷണം, ടെക്‌നോളജി, ഫിറ്റ്‌നസ് തുടങ്ങിയ വിവിധ മേഖലകളിലെ ഇൻഫ്‌ലുവൻസർമാരെ ഉപയോഗിച്ച്, വികസന നേട്ടങ്ങൾ അവരെ പിന്തുടരുന്നവരിലേക്ക് എത്തിക്കാൻ ബി.ജെ.പി. ഡിജിറ്റൽ വിങ് ശില്പശാലകളും കൂടിക്കാഴ്ചകളും നടത്തും.
നേരിട്ട് രാഷ്ട്രീയം പറയുന്നതിനുപകരം ഇത്തരം വ്‌ലോഗർമാരിലൂടെ പ്രചാരണം നടത്തുന്നത് കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. നേരത്തേ 'ഗുഡ് ഗവേണൻസ് പഠിപ്പിക്കാൻ' കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ബി.ജെ.പി., വ്‌ലോഗർമാരെ ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷനും എസ്.ഐ.ആറിനും എതിരായ സമരങ്ങൾ പ്രതിരോധിക്കാനും സാമൂഹിക മാധ്യമ ഇൻഫ്‌ലുവൻസർമാരെ ഉപയോഗിക്കാൻ ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി പ്രാദേശിക ഇൻഫ്‌ലുവൻസർമാരെ കാണാനാണ് ദേശീയ കമ്മിറ്റിയുടെ നിർദേശം. ഒരു ലോക്സഭാ മണ്ഡലത്തിൽ 2,000 സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരെ കണ്ട് ബി.ജെ.പി.യുടെ വാദങ്ങളിൽ അടങ്ങുന്ന വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കാനാണ് പരിപാടി. സമൂഹത്തിലെ പ്രമുഖ വ്യക്തികളെ പ്രത്യേകം കാണുന്നതിന് മുതിർന്ന സംസ്ഥാന നേതാക്കൾ തന്നെ താഴേത്തട്ടിലേക്ക് പോകണമെന്ന് പറഞ്ഞിട്ടുണ്ട്.
Content Highlights: BJP is organizing free tours called 'Darshan India Yatra' for social media influencers and vloggers., The primary objective is to promote central government development projects and achievements through short videos., Over 500 influencers from Kerala have been shortlisted and submitted to the central leadership., Influencers from travel, food, technology, and fitness sectors will be utilized for the campaign., The party also plans to use influencers to counter opposition protests and spread party narratives.
Published: 25 Oct 2026, 04:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented