ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രവചനം. 

To advertise here,

ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളില്‍ 25 വരെ സീറ്റ് എന്‍.ഡി.എ നേടുമെന്ന് ഇന്ത്യാ ടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചു.

സംസ്ഥാന ഭരണമുണ്ടായിട്ട് പോലും മൂന്ന് മുതല്‍ അഞ്ചു സീറ്റ്  വരെ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിയുകയെന്നും ഇന്ത്യാ ടുഡെ ആക്‌സിസ് മൈ ഇന്ത്യ ഫലം പ്രവചിക്കുന്നു.

ജാന്‍കി ബാദ് കര്‍ണാടകയില്‍ എന്‍.ഡി.എയ്ക്ക് 21 മുതല്‍ 23 വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് അഞ്ചു മുതല്‍ ഏഴ് വരെ സീറ്റ് നേടുമെന്നും പറയുന്നു. 

റിപ്പബ്ലിക് ടിവി.പി മാര്‍ക് 22 സീറ്റാണ് എന്‍.ഡി.എയ്ക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ആറ് സീറ്റ് കിട്ടുമെന്നും പറയുന്നു.

എ.ബി.പി ന്യൂസ് ഡി ഡൈനാമിക് 23 സീറ്റാണ് എന്‍.ഡി.എയ്ക്ക് പ്രവചിക്കുന്നത് കോണ്‍ഗ്രസിന് അഞ്ചു സീറ്റും പറയുന്നു.

2019-ല്‍ 25 സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ ഒരു സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ സമ്പാദ്യം. ഒരു സീറ്റ് സ്വതന്ത്രനും മറ്റൊരു സീറ്റ് ജനതാദളിനുമായിരുന്നു. എന്നാല്‍ 2023 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തി തിരിച്ചെത്തിയിരുന്നു. ആകെയുള്ള 224 സീറ്റില്‍ 135 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഈ നേട്ടം ആവര്‍ത്തിക്കില്ലെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.