ന്യൂഡല്‍ഹി: ഭരണത്തിലിക്കുന്ന കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പി.സി.സി. അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. 28 സീറ്റുകളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ വിജയംനേടുമെന്ന് ഡി.കെ. ശിവകുമാര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത സൂം മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
136 സീറ്റുകളില്‍ ജയിക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞത്. അത് യാഥാര്‍ഥ്യമായി. കോണ്‍ഗ്രസ് ആഭ്യന്തരസര്‍വേ നടത്തിയിട്ടുണ്ട്. രണ്ടക്ക സഖ്യയിലുള്ള സീറ്റുകള്‍ ഇത്തവണ നേടും. ആര്.എസ്.എസിന്റെ ശക്തികേന്ദ്രമായ ധാര്‍വാഡിലും ദക്ഷിണകന്നഡയിലുമടക്കം കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ നല്കുന്ന റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. എന്‍.ഡി.എ. 20 സീറ്റുകള്‍ നേടുമെന്ന് ടി.വി9 ഭാരത് വര്‍ഷ്- പോള്‍സ്ട്രാറ്റ് പറയുമ്പോള്‍, കോണ്‍ഗ്രസ് എട്ട് സീറ്റുനേടുമെന്നാണ് പ്രവചനം.
മറ്റ് എക്സിറ്റ് പോള്‍ ഫലങ്ങള്‍:
ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ: എന്‍.ഡി.എ(23-25), കോണ്‍ഗ്രസ്(3-5)
ഇന്ത്യ ടി.വി- സി.എന്‍.എക്സ്: എന്‍.ഡി.എ(19-25), കോണ്‍ഗ്രസ് (4-8)
ജന്‍കി ബാത്ത്: എന്‍.ഡി.എ(21-23), കോണ്‍ഗ്രസ്(5-7)
റിപ്പബ്ലിക്- പിമാര്‍ക്: എന്‍.ഡി.എ(22), കോണ്‍ഗ്രസ്(6)
എബിപി- സി വോട്ടര്‍: എന്‍.ഡി.എ(23-25), കോണ്‍ഗ്രസ്(3-5)
ഇന്ത്യ ന്യൂസ്- ഡി ഡൈനാമിക്സ്: എന്‍.ഡി.എ(23), കോണ്‍ഗ്രസ്(5)
Content Highlights: No faith in exit polls, Congress will cross double digits in Karnataka: DK Shivakumar
Published: 02 Jun 2024, 03:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented