തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി അമേയ പ്രസാദ് മത്സരിക്കുന്നതില്‍ ആശയക്കുഴപ്പം. വനിത സംവരണ സീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡറിന് മത്സരിക്കാന്‍ സാധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ താന്‍ സ്ത്രീ ആണെന്നും വനിത സംവരണ സീറ്റില്‍ മത്സരിക്കാന്‍ സാധിക്കുമെന്നും അമേയ പറയുന്നു.

To advertise here,

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അമേയ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. നിയമപ്രശ്‌നം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അമേയക്കൊപ്പം ഒരു ഡമ്മി സ്ഥാനാര്‍ഥി കൂടി പത്രിക സമര്‍പ്പിക്കുണ്ട്.

'ഇന്ന് പത്രിക സമര്‍പ്പിക്കും. ഞാനൊരു സ്ത്രീയാണ്. എന്റെ സര്‍ട്ടിഫിക്കറ്റില്‍ എല്ലാം ഫീമെയില്‍ എന്ന് തന്നെയാണുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് വന്നതാണ് പ്രശ്‌നമായത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നാണ് ലഭിച്ച ഉപദേശം', അമേയ പ്രസാദ് പറഞ്ഞു.