
കടയ്ക്കാവൂർ(തിരുവനന്തപുരം): അഞ്ചുതെങ്ങ് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു. യുഡിഎഫിലെ ഷിൻസി ഐവിൻ പ്രസിഡന്റായും, എൽഡിഎഫിലെ സോഫിയ ജ്ഞാനദാസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
ഏഴാം വാർഡ് കേട്ടുപുരയിൽ തുല്യനിലയിൽ വോട്ടു ലഭിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലാണ് എൽഡിഎഫിലെ സോഫിയ ജ്ഞാനദാസ് വിജയിച്ചത്. ഇതോടെ 14 അംഗ പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴുവീതം സീറ്റുകളായി. എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായി ആറാം വാർഡിൽ നിന്നും വിജയിച്ച ലിജ ബോസും യുഡിഎഫ് സ്ഥാനാർഥിയായി അഞ്ചാം വാർഡ് അംഗമായ ഷിൻസി ഐവിനും മത്സരിച്ചു. തുടർന്നു നടന്ന വോട്ടെടുപ്പിൽ ഏഴ് വീതം വോട്ടുകൾ നേടി.
തുടർന്ന് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി യുഡിഎഫിലെ ഷിൻസി ഐവിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഞ്ചാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സോഫിയ ജ്ഞാനദാസിനെ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Content Highlights: Discover how the Anchuthengu Panchayat leadership was decided by lottery! UDF secured the President post, LDF the Vice President, following a tie. Get the full story.
Published: 28 Dec 2025, 08:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented