പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു. സിപിഎം നിർദേശത്തേ തുടർന്നാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പ്രസിഡന്റാകും. ഫെയ്‌സ്ബുക്കിലൂടെ രാജി വിവരം അദ്ദേഹം അറിയിച്ചത്. പ്രസിഡന്റ് പദവിയിൽനിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്കിടയിലും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകുമെന്ന് എസ്.ബി രാജു ഫെയ്‌സ്ബുക്കിൽ കുറിച്ചു. പുതിയ ഉത്തരവാദിത്വത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാവുമെന്നും കുറിപ്പിലുണ്ട്.
എസ്.ബി രാജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഉത്തരവാദിത്വത്തിൽനിന്ന് ഇന്ന് ഒഴിവാകുകയാണ്. അതിനാൽ പ്രസിഡന്റ് എന്ന ചുമതലയിൽ ഏറ്റിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കിയതായി അറിയിക്കുന്നു.അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്വമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവിൽ പ്രവർത്തിക്കാൻ ശ്രമിച്ചത്.
കാലയളവ് ചെറുതായിരുന്നെങ്കിലും സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി,ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളിൽ ഇടപെടാനും ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ എന്റെ പാർട്ടിക്കും മുന്നണിക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ-സാമൂഹിക- മാധ്യമ രംഗത്തെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഈ സ്ഥാനത്തിരിക്കുമ്പോൾ ലഭിച്ച അനുഭവങ്ങളും അംഗീകാരവും ജനങ്ങൾ നൽകിയ സ്‌നേഹവും വിശ്വാസവും അമൂല്യമായി കരുതുന്നു. പദവികൾക്ക് കാലാവധിയുണ്ട്. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന് കാലാവധിയില്ല.
പ്രസിഡന്റ് പദവിയിൽനിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്കിടയിലും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകും.
പുതിയ ഉത്തരവാദിത്വത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാവും.
Content Highlights: S.B. Raju has resigned from the position of Palakkad District Panchayat President., V. Ponnukuttan will succeed him as the new president., Raju announced his resignation through a Facebook post., He stated he will continue active public service among the people.
Published: 17 Nov 2026, 03:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented