ആലപ്പുഴ: ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകൾ ബിജെപി ഭരിക്കും. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ എന്നീ പഞ്ചായത്തുകളിലാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ആലായിലും ബുധനൂരിലും കാർത്തികപ്പള്ളിയിലും ചരിത്രത്തിലാദ്യമായാണ് ബിജെപി വിജയിക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് പഞ്ചായത്തുകൾ മാത്രം ഭരിച്ച ബിജെപി ഇത്തവണ നേട്ടം ഇരട്ടിയിലധികമാക്കി. കഴിഞ്ഞതവണ ഭരിച്ച മൂന്ന് പഞ്ചായത്തുകളിലും അഞ്ചുവർഷം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

To advertise here,

ആലാ പഞ്ചായത്ത് പ്രസിഡന്റായി അനീഷ ബിജുവും ബുധനൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡന്റായി പി. ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡന്റായി സ്മിത രാജേഷും പാണ്ടനാട് പ്രസിഡന്റായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡന്റായി ബിനു രാജും ചേന്നംപള്ളിപ്പുറം പ്രസിഡന്റായി വി. വിനീതയും നീലംപേരൂർ പ്രസിഡന്റായി വിനയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

ചെങ്ങന്നൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ ആകെ പത്ത് പഞ്ചായത്തുകളിൽ അഞ്ചിടത്തും ബി.ജെ.പി.യാണ് ഭരിക്കുക. തിരുവൻവണ്ടൂർ, പാണ്ടനാട്, ആല, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളാണ് ഇവ. തിരുവൻവണ്ടൂരിൽ കഴിഞ്ഞ തവണ സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫാണ് ഭരിച്ചിരുന്നത്. ആലയും ബുധനൂരും എൽഡിഎഫും പാണ്ടനാട് യുഡിഎഫുമാണ് ഭരിച്ചിരുന്നത്. 72 പഞ്ചായത്തുകളാണ് ആലപ്പുഴ ജില്ലയിലുള്ളത്.