ആലപ്പുഴ: സിപിഎം പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സിപിഎമ്മുകാര്‍. മാരാരിക്കുളം ചെത്തിയിലെ മനോജിനെയാണ് (45) ഓട്ടോറിക്ഷ വഴിയില്‍ തടഞ്ഞുനിര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

To advertise here,

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചുവെന്ന് ആരോപിച്ചാണ് സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ മനോജിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ മാരാരിക്കുളം പോലീസ് കേസെടുത്തു.