ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) -തിരുപ്പതി, ആന്ധ്രാപ്രദേശ് മേയ് 12 മുതൽ ജൂലായ് 11 വരെ നടത്തുന്ന സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

To advertise here,

കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ ആൻഡ് എൻവയൺമെന്റൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ് എന്നീ വകുപ്പുകൾ പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്.

യോഗ്യത ബിഇ/ബിടെക്/ബിഎസ്‌സി/എംഎസ്‌സി /ബിഎ/ എംഎ/തത്തുല്യ പ്രോഗ്രാമുകളുടെ പ്രീ - ഫൈനൽ വർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം www.iittp.ac.in ൽ ഉണ്ട് (ലേറ്റസ്റ്റ് അനൗൺസ്മന്റ്‌സ് ലിങ്ക്).

രജിസ്‌ട്രേഷൻ സൗജന്യമായി വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി മാർച്ച് 31 വരെ നടത്താം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ താമസസൗകര്യം അനുവദിക്കും. പ്രോഗ്രാമിൽ പങ്കെടുക്കുന്നവരിൽ ഓരോ ഡിപ്പാർട്ടുെമന്റിലും മുന്നിലെത്തുന്ന അഞ്ചുപേർക്ക് പ്രതിമാസം 5000 രൂപ വീതം സ്റ്റൈപ്പൻഡ് അനുവദിക്കും. സഹായത്തിന് summerinternship@iittp.ac.in ലേക്ക് മെയിൽ ചെയ്യാം