ടെക് പോളിസിയിലും ഇന്റർനെറ്റ് നയങ്ങളിലും താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് വാഷിംഗ്ടൺ ഡി.സിയിൽ പോയി പ്രവർത്തിക്കാൻ ഗൂഗിൾ അവസരം ഒരുക്കുന്നു. 2026 സമ്മർ ഗൂഗിൾ പബ്ലിക് പോളിസി ഫെലോഷിപ്പ് വിവരങ്ങൾ  നിലവിൽ വെബ്സൈറ്റിൽ ലഭ്യമാണ്. വാഷിംഗ്ടൺ ഡി.സി.യിലെ പ്രമുഖ പൊതുതാൽപ്പര്യ സംഘടനകളിൽ ( തിങ്ക് ടാങ്കുകളിലും അഡ്വകസി ഗ്രൂപ്പുകളിലും)  പ്രവർത്തിച്ചുകൊണ്ട്, സാങ്കേതിക-നയപരമായ വിഷയങ്ങളിൽ നേരിട്ട് ഇടപെടാനും വിദഗ്ധരിൽ നിന്ന് പഠിക്കാനും ഫെലോഷിപ്പ് അവസരമൊരുക്കും. 

To advertise here,
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഏപ്രിൽ 9, ഉച്ചയ്ക്ക് 12:00 മണി (ET).
  • ഫെലോഷിപ്പ് കാലയളവ്: 2026 ജൂൺ മുതൽ ഓഗസ്റ്റ് വരെ 

  • സ്റ്റൈപ്പൻഡ്: ഫുൾ-ടൈം (ആഴ്ചയിൽ 40 മണിക്കൂർ): 12,000 ഡോളർ (ഏകദേശം 11,03,880 രൂപ), പാർട്ട്-ടൈം 6,000 ഡോളർ: ഏകദേശം 5,51,940 രൂപ

  • യോഗ്യത:

    • 2026 ഓഗസ്റ്റ് 30-ഓടെ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കണം (അണ്ടർഗ്രാജ്വേറ്റ്, മാസ്റ്റേഴ്സ്, പിഎച്ച്ഡി തലത്തിലുള്ളവർക്ക് അപേക്ഷിക്കാം).

    • 2026 ജനുവരി 1-ന് മുൻപ് 18 വയസ്സ് തികഞ്ഞിരിക്കണം.

    • ജോലി ചെയ്യുന്ന രാജ്യത്ത് (യു.എസ്.) ജോലി ചെയ്യാൻ നിയമപരമായ അനുമതി ഉണ്ടായിരിക്കണം. (ഇതിനായി ഗൂഗിൾ പ്രത്യേകം സഹായം നൽകുന്നതല്ല).

  • അപേക്ഷാ രീതി: പരമാവധി രണ്ട് ഹോസ്റ്റ് സംഘടനകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരത്തെ നൽകുന്നത് നല്ലതാണ്, കാരണം പല സംഘടനകളും അപേക്ഷാ തീയതിക്ക് മുൻപേ ഫെല്ലോകളെ തിരഞ്ഞെടുക്കാറുണ്ട്.

  • ജോലി രീതി: നേരിട്ട് വാഷിംഗ്ടൺ ഡി.സിയിൽ പോയി പ്രവർത്തിക്കുന്നതിനാണ് മുൻഗണന. 

മറ്റ് ശ്രദ്ധേയമായ കാര്യങ്ങൾ:

  • ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നതിനായി ഒരു സ്റ്റാൻഡേർഡ് നോൺ-ഡിസ്ക്ലോഷർ കരാറിൽ ഒപ്പിടേണ്ടി വരും.

  • അപേക്ഷകർക്ക് വിശകലനം, ആശയവിനിമയം, ഗവേഷണം, എഴുത്ത് എന്നിവയിൽ മികച്ച കഴിവുകൾ ഉണ്ടായിരിക്കണം.

  • സർവ്വകലാശാലയിൽ നിന്ന് ക്രെഡിറ്റ് ലഭിക്കാൻ താൽപ്പര്യമുള്ളവർക്ക് അതത് ഹോസ്റ്റ് ഓർഗനൈസേഷനുകളെ സമീപിക്കാവുന്നതാണ്.

  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൂഗിൾ വഴിയുള്ള മെന്റർഷിപ്പും നെറ്റ്‌വർക്കിങ്ങും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഗൂഗിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://www.google.com/policyfellowship/usa/.