നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) സിൽചർ, അസം സത്യേന്ദ്രനാഥ് ബോസ് സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിലെയും മറ്റു സ്ഥാപനങ്ങളിലെയും വിദ്യാർഥികളെയും ഒരുമിച്ച് കൊണ്ടുവന്ന്, ഗവേഷണ പ്രോജക്ടുകളിൽ പ്രവർത്തിക്കാനും ഫാക്കൽറ്റിയുടെ മെന്റർഷിപ്പ് സ്വീകരിക്കാനും അതിലൂടെ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും പ്രോഗ്രാം ലക്ഷ്യമിടുന്നു.

To advertise here,

ജൂൺ ഒന്നിനും ജൂലായ് 30-നുമിടയ്ക്ക് കുറഞ്ഞത് ആറാഴ്ചയാണ് ദൈർഘ്യം. എൻജിനിയറിങ്, സയൻസ്, മാനേജ്മെൻറ് മേഖലകളിലെ വിദ്യാർഥികൾക്കാണ് അവസരം.

വകുപ്പുകൾ: സിവിൽ എൻജി., കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി., ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി., ഇലക്‌ട്രിക്കൽ എൻജി., മെക്കാനിക്കൽ എൻജി., ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജി., ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മാനേജ്മെൻറ് സ്റ്റഡീസ്

യോഗ്യത: (i) എൻജിനിയറിങ്-ബിടെക്കിന് പഠിക്കുന്ന സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബ്രാഞ്ചുകാർ (ii) സയൻസ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിക്കുന്ന എംഎസ്‌സി, ഇൻറഗ്രേറ്റഡ് എംഎസ്‌സി/ബിഎസ്-എംഎസ് (അഞ്ചുവർഷം), നാലുവർഷ ബിഎസ്, മൂന്നുവർഷ ബിഎസ്‌സി വിദ്യാർഥികൾ

(iii) മാനേജ്മെൻറ്: ബിബിഎ, ബിബിഎ (ഓണേഴ്സ്), എംബിഎ വിദ്യാർഥികൾ.

അപേക്ഷ നൽകുംമുൻപ്‌ സിൽചർ എൻഐടിയിലെ ഫാക്കൽറ്റിയുടെ ഇ-മെയിൽ വഴിയുള്ള സമ്മതം നേടേണ്ടത് നിർബന്ധമാണ്. ഫെലോഷിപ്പ്/സ്കോളർഷിപ്പ് ഇല്ല. താമസസൗകര്യം സ്ഥാപനം നൽകില്ല. ഏപ്രിൽ 15 വരെ അപേക്ഷിക്കാം.