തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡിവലപ്‌മെന്റ് സെന്ററിൽ നടത്തിവരുന്ന രണ്ടുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡിവലപ്‌മെന്റിലേക്ക് അപേക്ഷിക്കാം.
യോഗ്യത: 50 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബിഎസ്‌സി ബിരുദം അല്ലെങ്കിൽ ബിഎസ്‌സി/ബിഎ സൈക്കോളജിയിലോ ബിഎസ്‌സി ഹോം സയൻസിലോ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. എസ്ഇബിസി വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് യോഗ്യതാപരീക്ഷ പാസായാൽ മതിയാകും.
പ്രോസ്പെക്ടസ് www.lbscentre.kerala.gov.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രിൽ 24 വരെ ഓൺലൈനിലൂടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾവഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെലാൻ ഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി മാർച്ച് 24 മുതൽ ഏപ്രിൽ 24 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2560363, 64.
Content Highlights: pg diploma in clinical child development course apply now
Published: 22 Mar 2025, 08:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented