മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്‌നോളജി, 2024 ഓഗസ്റ്റ് സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ സ്വയംഭരണസ്ഥാപനത്തിൽ, നാനോ സയൻസ്, നാനോ ടെക്‌നോളജി എന്നിവയിലെ വിവിധ മേഖലകളിലെ ഗവേഷണങ്ങളാണ് നടക്കുന്നത്.
യോഗ്യത: ബേസിക്, അപ്ലൈഡ് സയൻസസ്, എൻജിനിയറിങ്, അനുബന്ധ മേഖലയിൽ ഒന്നിൽ എം.എസ്‌സി., എം.ടെക്., എം.ഫാം. എന്നിവയിലൊന്നു വേണം. യോഗ്യതാ കോഴ്‌സിന്റെ അന്തിമ സെമസ്റ്റർ/വർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
ഗേറ്റ്, സി.എസ്.ഐ.ആർ./യു.ജി.സി.- നെറ്റ്, ജസ്റ്റ്, ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്. (ടി.ഐ.എഫ്.ആർ./എൻ.സി.ബി.എസ്.), ഐ.സി.എം.ആർ.- ജെ.ആർ.എഫ്., ഡി.ബി.ടി.- ജെ.ആർ.എഫ്., ഡി.എസ്.റ്റി.-ഇൻസ്പയർ, ജി. പാറ്റ്. തുടങ്ങിയവയിലൊരു ദേശീയതല പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. പ്രായപരിധി, സി.എസ്.ഐ.ആർ.-യു.ജി.സി., ഡി.എസ്.റ്റി. വ്യവസ്ഥകൾ പ്രകാരമായിരിക്കും.
വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.inst.ac.in/careers/ ൽ ലഭിക്കും. പ്രവേശന വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈനായി സിനോപ്‌സിസ് നൽകണം.
പൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി, അനുബന്ധ രേഖകൾ സഹിതം (പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ), സംവരണം (ബാധകമെങ്കിൽ) തുടങ്ങിയവ തെളിയിക്കുന്നതിലേക്ക്) രജിസ്‌ട്രേഡ്/സ്പീഡ് പോസ്റ്റ്/കൂറിയർ വഴി ഏപ്രിൽ 15-നകം സ്ഥാപനത്തിൽ ലഭിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്ഥാപനത്തിന്റെ/ഭാരത സർക്കാരിന്റെ വ്യവസ്ഥകൾ പ്രകാരം ഫെലോഷിപ്പ് ലഭിക്കും. സ്വതന്ത്ര ഫെലോഷിപ്പ് ഉള്ളവർക്കും അപേക്ഷിക്കാം.
Content Highlights: Research at Nano Science and Technology Institute
Published: 05 Apr 2024, 11:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented