പാലക്കാട്: കെ-ടെറ്റ് ഫലം നീളുന്നതിൽ ഉദ്യോഗാർഥികൾ ആശങ്കയിൽ. ഫെബ്രുവരി 21, 23 തീയതികളിൽ നടന്ന അധ്യാപകയോഗ്യതാ പരീക്ഷയുടെ ഫലമാണ് ഇനിയും പ്രസിദ്ധീകരിക്കാത്തത്. 60 ദിവസത്തിനകം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും മേയ് അവസാനിക്കാറായിട്ടും ഫലം പ്രസിദ്ധീകരിക്കാത്തതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
ഈ അധ്യയനവർഷം എയ്ഡഡ്-അൺ എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കാനിരിക്കുന്നവരെ ഫലം വൈകുന്നത് ബാധിക്കും. വിരമിക്കാൻ രണ്ടുവർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ കെ-ടെറ്റ് യോഗ്യത നിർബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയായതിനാൽ ജോലിയുള്ളവരും ആശങ്കയിലാണ്.
സ്കൂൾതുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ ഫലം പ്രസിദ്ധീകരിക്കാത്തതാണ് ഉദ്യോഗാർഥികളെ വലയ്ക്കുന്നത്. സ്കൂളുകളിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നവരെയും ഫലം പുറത്തുവരാത്തത് ബാധിക്കുന്നുണ്ട്. പരീക്ഷാഭവൻ പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് നിരവധി പരാതികളുയർന്നിരുന്നു.
ഇവ പരിശോധിച്ചശേഷം അന്തിമ ഉത്തരസൂചിക പുറത്തുവിടുമെന്നും തുടർന്ന് ഫലം പ്രസിദ്ധീകരിക്കുമെന്നുമാണ് പരീക്ഷാഭവൻ അറിയിച്ചത്. എന്നാൽ, പരീക്ഷാഭവന്റെ മെല്ലെപ്പോക്കാണ് ഫലം പുറത്തുവരാൻ തടസ്സമാകുന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
Content Highlights: K-TET exams were conducted on February 21 and 23, 2026., Candidates are concerned as results have exceeded the 60-day expected timeline., Delay impacts hiring for aided and unaided schools for the upcoming academic year., Supreme Court mandate makes K-TET mandatory for existing teachers., Pareeksha Bhavan cites finalization of answer keys as the cause for delay.
Published: 24 May 2026, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented