എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ 2026-27 അധ്യയന വർഷത്തെ ഫുൾ-ടൈം, പാർട്ട്-ടൈം പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
5.75 സിജിപിഎയോട് കൂടി എൻജിനിയറിങ്/ടെക്‌നോളജി, ബേസിക് സയൻസസ്, മാത്തമാറ്റിക്‌സ്, മാനേജ്‌മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി(നോൺ ക്രീമിലേയേർ), അംഗപരിമിതർ എന്നീ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടുന്ന മിനിമം സിജിപിഎ 5.25 ആണ്. 7.75 സിജിപിഎ യോട് കൂടി ബി ടെക് പാസ്സായവർക്കും അപേക്ഷിക്കാവുന്നതാണ്.
അവസാന സെമസ്റ്ററിന് പഠിക്കുന്ന ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഇതുവരെ പ്രസിദ്ധീകരിച്ച പരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി നിഷ്‌കർഷിക്കുന്ന യോഗ്യത ഉണ്ടെങ്കിൽ ഗ്രേഡുകൾക്കൊപ്പം പിഎച്ച്ഡിക്ക് അപേക്ഷിക്കാം. എന്നാൽ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും കോഴ്‌സുകൾക്ക് 'കോഴ്‌സ് റിപ്പീറ്റ്' ഉണ്ടെങ്കിൽ പിഎച്ച്ഡിക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമാണ് അഭിമുഖത്തിന് അർഹത. പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും കൂടി 50 ശതമാനം മാർക്ക് നേടുന്നവരെ പിഎച്ച്ഡി പ്രവേശനത്തിനായി പരിഗണിക്കും.
അഡ്മിഷൻ ലഭിച്ചവരിൽനിന്നും തിരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഫുൾ ടൈം വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തേക്ക് യൂണിവേഴ്‌സിറ്റിയുടെ ഫെല്ലോഷിപ്പ് ലഭിക്കും. എസ് സി, എസ് ടി വിഭാഗക്കാർക്ക് 550 രൂപയും മറ്റുള്ളവർക്ക് 1100 രൂപയുമാണ് അപേക്ഷ ഫീസ്. വിശദ വിവരങ്ങൾക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് സന്ദർശിക്കുക.
Content Highlights: Application deadline is June 20, 2026., Full-time and part-time PhD programs available for 2026-27., Eligibility includes specific CGPA requirements in Engineering, Technology, Science, and Management., Selection process involves an entrance exam and interview., Full-time students are eligible for a 3-year university fellowship.
Published: 05 Jun 2026, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented