തിരുവനന്തപുരം: 2021 വര്‍ഷത്തെ പി.ജി. മെഡിക്കല്‍ കോഴ്സിലേക്ക് പുതുതായി മാര്‍ച്ച് 19 രാവിലെ 10 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുന്നതിന് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭ്യമാക്കി. 'പി.ജി. മെഡിക്കല്‍ 2021 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍' എന്ന ലിങ്കില്‍ അപേക്ഷാനമ്പരും പാസ്വേര്‍ഡും നല്‍കി ഹോംപേജില്‍ പ്രവേശിക്കണം. 

To advertise here,

ശേഷം മെമ്മോ ഡീറ്റെയ്ല്‍സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയിലെ ന്യൂനതകള്‍ കാണാം. അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ളപക്ഷം ഹോംപേജിലെ മെമ്മോ ഡീറ്റെയ്ല്‍സ് ലിങ്കിലൂടെ ആവശ്യമായ രേഖകള്‍ /സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ മാര്‍ച്ച് 19 മുതല്‍ 23 ഉച്ചയ്ക്ക് 2 വരെ അപ്ലോഡ് ചെയ്യാം. മറ്റൊരവസരം ഉണ്ടായിരിക്കില്ല. 

കേരളീയനാണെന്ന് (നേറ്റിവിറ്റി) തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളിലെ ന്യൂനതകള്‍ പരിഹരിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ സംവരണങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കില്ല. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാകമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.