മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിവലപ്മെൻറ് റിസർച്ച് (ഐ.ജി.ഐ.ഡി.ആർ.), പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ 2024-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ച ഈ സ്ഥാപനം അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, ഡിവലപ്മെൻറ് ഇക്കണോമിക്സ്, എനർജി ഇക്കണോമിക്സ്, എൻവയൺമെൻറൽ മോഡലിങ്, എനർജി മോഡലിങ്, എൻവയൺമെൻറൽ ഇക്കണോമിക്സ്, മാക്രോ ഇക്കണോമിക്സ്, മൈക്രോ ഇക്കണോമിക്സ്, ക്ലൈമറ്റ് ചേഞ്ച്, ബിഹേവിയറൽ ഇക്കണോമിക്സ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്ക് ഊന്നൽ നൽകുന്നു.
ഇക്കണോമിക്സ് (ii) ഡിവലപ്മെൻറ് സ്റ്റഡീസ് (iii) എനർജി, എൻവയൺമെൻറ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് എന്നിവയിലെ പിഎച്ച്.ഡി. പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: ഇക്കണോമിക്സ്, ഡിവലപ്മെൻറ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, എൻവയൺമെൻറൽ സയൻസ്, ഓപ്പറേഷൻസ് റിസർച്ച്, ഫിസിക്സ്, മാത്തമാറ്റിക്സ്, മാനേജ്മെൻറ്, എൻജിനിയറിങ്, പ്രസക്തമായ/അനുബന്ധ വിഷയത്തിലെ, മാസ്റ്റേഴ്സ് ബിരുദം 55 ശതമാനം മാർക്കോടെ (പട്ടിക/ഇ.ഡബ്ല്യു.എസ്./ഒ.ബി.സി./ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) വേണം.
കുറഞ്ഞത് 75 ശതമാനം മാർക്കോടെ (സംവരണ വിഭാഗക്കാർക്ക് 70 ശതമാനം) നാലുവർഷത്തെ ബി.എ., ബി.എസ്‌സി., ബി.സ്റ്റാറ്റ്., ബി.ടെക്., ബി.ഇ. ബിരുദമുള്ളവർക്കും അപേക്ഷിക്കാം. എല്ലാ അപേക്ഷകരും ഹയർസെക്കൻഡറി തലത്തിലോ ഉയർന്നതലത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. അപേക്ഷകർക്ക് സാധുവായ യു.ജി.സി. -ജെ.ആർ.എഫ്./സി.എസ്.ഐ.ആർ.- ജെ.ആർ.എഫ്. അല്ലെങ്കിൽ മറ്റേതെങ്കിലും അന്താരാഷ്ട്രതല സ്കോളർഷിപ്പ് വേണം.
ജൂലായ് 15-നകം യോഗ്യതാപ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം www.igidr.ac.in -ൽ ഉണ്ട്. അപേക്ഷ പിഎച്ച്.ഡി. പ്രവേശന ലിങ്ക് വഴി ജൂലായ് 12 വരെ നൽകാം.
Content Highlights: Ph.D at Indira Gandhi Institute of Development Research
Published: 10 Jul 2024, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented