ന്യൂഡല്‍ഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ് 2025) അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടി. പിഴതുകയോടെ (ലേറ്റ് ഫീ) അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതിയാണ് നീട്ടിയത്. 2024 ഒക്ടോബര്‍ 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുന്‍പ് പിഴതുകയോടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴായിരുന്നു.
2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ നടത്തുക. ഫലം മാര്‍ച്ച് 19-ന് പ്രഖ്യാപിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ ജനുവരി രണ്ടിന് പ്രസിദ്ധീകരിക്കും.
ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- അപ്ലൈ ഓണ്‍ലൈന്‍ ടാബ് സെലക്ട് ചെയ്യുക
- രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക
- ആവശ്യമുള്ള മറ്റ് വിവരങ്ങള്‍ നല്‍കി അപേക്ഷാ ഫീ അടയ്ക്കുക. ഫോം സബ്മിറ്റ് ചെയ്യുക.
- ഭാവി ആവശ്യങ്ങള്‍ക്കായി കോപ്പി പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക.
Content Highlights: date to apply for gate 2025 extended
Published: 08 Oct 2024, 08:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented