കായികമേഖലയിലെ ശാസ്ത്രം, സാങ്കേതികജ്ഞാനം, മാനേജ്‌മെന്റ്, പരിശീലനം തുടങ്ങിയവയിലെ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റി 2023-24ല്‍ നടത്തുന്ന ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാര്‍, യുവജനകാര്യ സ്‌പോര്‍ട്സ് മന്ത്രാലയത്തിന്റെ കീഴില്‍ മണിപ്പുരിലെ ഇംഫാലിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. ജൂണ്‍ 25-ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കണം
യു.ജി. പ്രോഗ്രാമുകള്‍
- ബാച്ച്ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്സ് [BPES.- മൂന്നുവര്‍ഷം]
- ബാച്ച്ലര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പോര്‍ട്സ് കോച്ചിങ് [BSc സ്‌പോര്‍ട്സ് കോച്ചിങ്)-നാലുവര്‍ഷം].
യോഗ്യത: ഹയര്‍സെക്കന്‍ഡറി/തത്തുല്യപരീക്ഷ 45 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക്) ജയിച്ചിരിക്കണം. അതോടൊപ്പം അപേക്ഷാര്‍ഥി കൈവരിച്ചിരിക്കേണ്ട സ്‌പോര്‍ട്സ് മികവ്, മറ്റുവ്യവസ്ഥകള്‍ എന്നിവ പ്രോ?െസ്പക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പി.ജി. പ്രോഗ്രാമുകള്‍
- മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പോര്‍ട്സ് കോച്ചിങ് (രണ്ടുവര്‍ഷം, നാല് സെമസ്റ്റര്‍),
- മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ സ്‌പോര്‍ട്സ് സൈക്കോളജി (രണ്ടുവര്‍ഷം, നാല് സെമസ്റ്റര്‍),
- മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്സ് (രണ്ടുവര്‍ഷം, നാല് സെമസ്റ്റര്‍),
- എംഎസ്സി അപ്ലൈഡ് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ ((രണ്ടുവര്‍ഷം, നാല് സെമസ്റ്റര്‍)
ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട അക്കാദമിക്/ സ്‌പോര്‍ട്സ് യോഗ്യത (ബാധകമെങ്കില്‍), മറ്റുവ്യവസ്ഥകള്‍ എന്നിവ, പ്രോ?െസ്പക്ടസില്‍ ലഭ്യമാണ്. വനിതകള്‍ക്ക് 30 ശതമാനം സീറ്റ് സംവരണംചെയ്തിട്ടുണ്ട്. ഓാണ്‍ലൈന്‍ അപേക്ഷാഫീസ് 1000 രൂപ. ഓരോ പ്രോഗ്രാമിനും വെവ്വേറെ അപേക്ഷയും ഫീസും നല്‍കണം
പ്രവേശനം
ജൂലൈ 18നു തിരുവനന്തപുരമുള്‍പ്പെടെ 9 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ (നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍). തിരുവനന്തപുരം (കാര്യവട്ടം) ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എല്‍.എന്‍.സി.പി.ഇ) ആണ് ടെസ്റ്റ് സെന്റര്‍. 30 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കാണ്. എഴുത്തുപരീക്ഷയിലെ മികവും സ്‌പോര്‍ട്‌സ് നേട്ടങ്ങളുടെ വിലയിരുത്തല്‍, കായികശേഷി പരിശോധന, ഗെയിം പ്രൊഫിഷ്യന്‍സി, വൈവ വോസി, അപേക്ഷാര്‍ഥിയുടെ സ്‌പോര്‍ട്സ് നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
തൊഴിലവസരങ്ങള്‍
കായികപരിശീലനരംഗത്ത് വൈദഗ്ധ്യം നേടാനും പ്രവര്‍ത്തിക്കാനും സഹായകരമാകുന്ന കോഴ്സുകളാണ് നടത്തുന്നത്. സ്‌പോര്‍ട്സ് കോച്ച്, കോച്ചിങ് കണ്‍സല്‍ട്ടന്റ്, പേഴ്സണല്‍ ട്രെയിനര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍, സ്‌പോര്‍ട്സ് ഓഫീസര്‍/ അഡ്മിനിസ്ട്രേറ്റര്‍, ഫിറ്റ്നസ് സെന്റര്‍ മാനേജര്‍, സ്‌പോര്‍ട്സ് തെറാപ്പിസ്റ്റ്, ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്സ് സൈക്കോളജിസ്റ്റ്, സ്‌പോര്‍ട്സ് കൗണ്‍സലര്‍, പ്രൈവറ്റ് പ്രാക്ടീഷണര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സഹായകരമായവയാണ് പ്രോഗ്രാമുകള്‍. ഫിറ്റ്നസ് ക്ലബ്ബുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലവസരങ്ങളുണ്ട്. വിവരങ്ങള്‍ക്ക്: https://www.nsu.ac.in/
Content Highlights: national sports university course admissions 2023
Published: 23 Jun 2023, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented