
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ കീഴിൽ മൈസൂരിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (എ.ഐ.ഐ.എസ്.എച്ച്.) ബാച്ച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എൽ.പി.) പ്രോഗ്രാം നടത്തുന്നു. കോഴ്സ് ദൈർഘ്യം: നാലുവർഷം.
യോഗ്യത: പ്ലസ് ടു, 50 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) നേടി ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്‌ട്രോണിക്സ്/സൈക്കോളജി എന്നിവയിൽ മൂന്നുവിഷയമെങ്കിലും പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. അഡ്മിഷന്റെ ഭാഗമായി പ്രവേശനപരീക്ഷയുണ്ട്.
പ്രവേശനം നേടുന്നവർക്ക് കോഴ്സിന്റെ ആദ്യ മൂന്നുവർഷം, വർഷത്തിൽ 10 മാസത്തേക്ക് പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപ്പൻഡ് ലഭിക്കും. നാലാം വർഷം ഇന്റേൺഷിപ്പ് കാലയളവിൽ പ്രതിമാസം 6000 രൂപ (വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ)/5000 രൂപ (മറ്റു സംസ്ഥാനങ്ങൾ) സ്റ്റൈപ്പൻഡ് ലഭിക്കും. ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. വിവരങ്ങൾക്ക്: www.aiishmysore.in
കേന്ദ്ര ദിവ്യാങ്ജൻ സ്ഥാപനങ്ങളിൽ അലൈഡ് ഹെൽത്ത് സയൻസ് ബിരുദ പ്രോഗ്രാമുകൾ
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ, ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെ കീഴിലുള്ള നാലുസ്ഥാപനങ്ങളിൽ ബിരുദതല അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ നടത്തുന്നുണ്ട്.
ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി, ബാച്ച്‌ലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി, ബാച്ച്‌ലർ ഇൻ പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ് എന്നീ മൂന്നു പ്രോഗ്രാമുകളാണ് നാലിടത്തുമുള്ളത്.
കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ് (എൻ.ഐ.എൽ.ഡി), കട്ടക്കിലെ സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.വി.എൻ.ഐ.ആർ.ടി.എ.ആർ.), ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (എൻ.ഐ.ഇ.പി.എം.ഡി.), ന്യൂഡൽഹി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റ്സ് (പി.ഡി.യു.എൻ.ഐ.പി.പി.ഡി.) എന്നീ സ്ഥാപനങ്ങളിൽ ഓരോന്നിലും ഈ മൂന്നു പ്രോഗ്രാമുകളുമുണ്ട്.
യോഗ്യത: നിശ്ചിത വിഷയങ്ങൾ പഠിച്ച് 10+2/തത്തുല്യ പരീക്ഷ ജയിക്കണം.
ഒക്യുപ്പേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളും, പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളും, 10+2 തലത്തിൽ പഠിച്ചിരിക്കണം. നാലുസ്ഥാപനങ്ങൾക്കുമായുള്ള പൊതു പ്രവേശനപരീക്ഷയുണ്ടാകും.
Content Highlights: What next after Plus Two? No confusion; Opportunity in Allied Health Sciences courses
Published: 13 Nov 2023, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented