
ആർകിടെക്ചർ അഭിരുചി പരീക്ഷയായ 'നാറ്റ (National aptitude test in architecture)യുടെ രണ്ടാം ടെസ്റ്റ് കൊവിഡ് വ്യാപനത്തെത്തുടർന്ന് പുനഃക്രമീകരിച്ചു. കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ (CoA) നിയന്തണത്തിൽ നടക്കുന്ന പരീക്ഷ ജൂൺ 12ന് ആണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ഇത് ജൂലായ് 11ലേക്ക് മാറ്റി. ആർക്കിടെക്ചർ കൗൺസിലിന്റെ യോഗ്യതയുള്ള കൗൺസിൽ ആണ് രണ്ടാമത്തെ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. എന്നാൽ കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് ജൂണിൽ നടത്താനിരുന്ന പരീക്ഷ ജൂലായിലേക്ക് മാറ്റുകയായിരുന്നു.
ഏപ്രിൽ 10ന് നടന്ന ആദ്യപരീക്ഷയ്ക്ക് 15,066 പേർ അപേക്ഷിച്ചിരുന്നു. 14130 പേരാണ് ആ പരീക്ഷ എഴുതിയത്. അപേക്ഷകളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ കൗൺസിൽ പരിഷ്കാരം വരുത്തിയിരുന്നു. നേരത്തെ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിന് മാറ്റം വരുത്തി. പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളിൽ നിർബന്ധമായും പാസായിരിക്കണം എന്ന നിബന്ധനയാണ് കൗൺസിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.
Content highlights :nata 2021 second test resheduled in july
Published: 21 May 2021, 06:05 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented