വിജയവാഡയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ.), ആർക്കിടെക്ചർ, പ്ലാനിങ് ആൻഡ് ഡിസൈൻ മേഖലകളിലെ മാസ്റ്റേഴ്സ് പ്രോഗ്രാം ഡയറക്ട് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമുകൾ, പ്രവേശന യോഗ്യത
• ആർക്കിടെക്ചർ വകുപ്പിൽ സസ്റ്റെയിനബിൾ ആർക്കിടെക്ചർ, ലാൻഡ് സ്കേപ് ആർക്കിടെക്ചർ, ആർക്കിടെക്ചറൽ കൺസർവേഷൻ എന്നീ മാസ്റ്റർ ഓഫ് ആർക്കിടെക്ചർ പ്രോഗ്രാമുകൾക്ക് ബി.ആർക്ക്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.
• മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക്, ബി.ആർക്ക്., ബി.ഇ./ബി.ടെക്. (സിവിൽ/ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ ടെക്നോളജി/കൺസ്ട്രക്ഷൻ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്/കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്) ബിരുദധാരികൾക്ക് അപേക്ഷിക്കാം.
• മാസ്റ്റർ ഓഫ് അർബൻ ഡിസൈൻ: ബി.ആർക്ക്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
• മാസ്റ്റർ ഓഫ് ഡിസൈൻ: ഇവയിൽ ഒരു യോഗ്യത വേണം (i) ബി.ആർക്ക്. (അഞ്ച് വർഷം)/തത്തുല്യം (ii) എൻജിനിയറിങ്/പ്ലാനിങ് (നാല് വർഷം) ബാച്ച്ലർ ഡിഗ്രി/തത്തുല്യം, സാധുവായ സീഡ് സ്കോർ, ഒരു വർഷത്തെ പ്രവൃത്തി പരിചയം (iii) ഫൈൻ ആർട്സ് ബാച്ച്ലർ ബിരുദം (മൂന്നു വർഷം)/തത്തുല്യം, സാധുവായ സീഡ് സ്കോർ, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം (iv) ഡിസൈൻ ബാച്ച്ലർ ബിരുദം (മൂന്നു വർഷം)/തത്തുല്യം, സാധുവായ സീഡ് സ്കോർ, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം
• പ്ലാനിങ് വകുപ്പിലെ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് മാനേജ്മെന്റ്, അർബൻ ആൻഡ് റീജണൽ പ്ലാനിങ്: പ്ലാനിങ്/ആർക്കിടെക്ചർ ബാച്ച്ലർ ബിരുദം അല്ലെങ്കിൽ ബി.ഇ. (സിവിൽ എൻജിനിയറിങ്) അല്ലെങ്കിൽ, ബി.ടെക്. സിവിൽ എൻജിനിയറിങ്/പ്ലാനിങ് അല്ലെങ്കിൽ ജോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി മാസ്റ്റേഴ്സ് ബിരുദം.
• മാസ്റ്റർ ഓഫ് പ്ലാനിങ് (ട്രാൻസ്പോർട്ട് പ്ലാനിങ്): പ്ലാനിങ്/ആർക്കിടെക്ചർ ബാച്ച്ലർ ബിരുദം അല്ലെങ്കിൽ ബി.ഇ./ബി.ടെക്. സിവിൽ എൻജിനിയറിങ്/പ്ലാനിങ് അല്ലെങ്കിൽ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച് മാസ്റ്റേഴ്സ് ബിരുദം.
എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് 60 ശതമാനം മാർക്ക്/6.5 സി.ജി.പി.എ. (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്/6.0 സി.ജി.പി.എ.) യോഗ്യതാപരീക്ഷയിൽ ഉണ്ടായിരിക്കണം.
പ്രവേശന പ്രക്രിയയിൽ രണ്ടുഘട്ടങ്ങൾ ഉണ്ടാകും. ആദ്യഘട്ടം ക്വാളിഫൈയിങ് എൻട്രൻസ് എക്സാമിനേഷൻ ആണ്.
യോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ ഇന്റർവ്യൂ (വെയ്റ്റേജ്-60), സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (10), പോർട്ട്ഫോളിയോ ഓഫ് അക്കാദമിക്/പ്രൊഫഷണൽ വർക്സ് (30) എന്നിവയുടെ വിലയിരുത്തൽ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ നേടുന്ന മാർക്ക് പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്.
വിശദ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.spav.ac.in/spavadmissions.html -ൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഏപ്രിൽ 12-ന് വൈകീട്ട് അഞ്ചിനകം ‘രജിസ്ട്രാർ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ വിജയവാഡ, സർവേ നമ്പർ 4/4, ഐ.ടി.ഐ. റോഡ്, വിജയവാഡ, ആന്ധ്രപ്രദേശ് - 520008’ എന്ന വിലാസത്തിൽ തപാൽ/കൂറിയർ വഴി ലഭിക്കണം.
Content Highlights: Masters in School of Planning and Architecture
Published: 06 Apr 2024, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented