കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയപ്രാധാന്യമുള്ള സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി.ടി. ഐ.എം.എസ്.ടി.), എം.ടെക്. ബയോമെഡിക്കൽ എൻജിനിയറിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

കാർഡിയോ വാസ്‌കുലാർ, ന്യൂറോളജിക്കൽ, ഓർത്തോപീഡിക്, ഓർത്തോറ്റിക് മെഡിക്കൽ ഉപകരണങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഊന്നൽനൽകുന്നതാണ് പ്രോഗ്രാം.

പ്രവേശനയോഗ്യത

ഇനി നൽകിയിട്ടുള്ളവയിൽ ഏതെങ്കിലുെമാരു യോഗ്യത വേണം:

(i) സാധുവായ ഗേറ്റ് സ്കോറോടെ ഈ ബ്രാഞ്ചുകളിൽ ഒന്നിൽ ബി.ഇ./ബി.ടെക്./എ.എം.ഐ.ഇ./തത്തുല്യ യോഗ്യത-ബയോമെഡിക്കൽ എൻജിനിയറിങ്, ബയോടെക്നോളജി, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇൻഫർമേഷൻ ടെക്നോളജി, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ്‌/ ടെലികമ്യൂണിക്കേഷൻസ് എൻജിനിയറിങ്, എൻജിനിയറിങ് ഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജി ആൻഡ് മെറ്റീരിയൽസ് സയൻസ്, ഫാർമസ്യൂട്ടിക്കൽ ടെക്‌നോളജി, പോളിമർ ടെക്‌നോളജി, മറ്റ് എൻജിനിയറിങ് ബ്രാഞ്ചുകൾ

(ii) സാധുവായ ഗേറ്റ് സ്കോറോടെ ഈ വിഷയങ്ങളിൽ ഒന്നിൽ എം.എസ്‌സി/തത്തുല്യ യോഗ്യത -ബയോകെമിസ്ട്രി, ബയോഫിസിക്സ്, ബയോടെക്‌നോളജി, സിറാമിക്സ്, കെമിസ്ട്രി, ഇലക്‌ട്രോണിക്സ്‌ /ഇലക്‌ട്രോണിക്‌ സയൻസസ്, എർഗോണമിക്സ്, മെറ്റീരിയൽസ് സയൻസ്, മാത്തമാറ്റിക്സ്, മോളിക്യുളാർ ബയോളജി, ഫിസിക്സ്, ഫിസിയോളജി, മറ്റ് ശാസ്ത്രവിഷയങ്ങൾ

(iii) നീറ്റ്-പി.ജി., നീറ്റ്-എം.ഡി.എസ്. ഉൾപ്പെടെ ഏതെങ്കിലും ദേശീയതല പി.ജി. എൻട്രൻസ് യോഗ്യതയും കുറഞ്ഞത് നാലുവർഷമെങ്കിലും ദൈർഘ്യമുള്ള കോഴ്‌സിലൂടെ നേടിയ ബിരുദവും -എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.ഫാം., ബി.വി.എസ് സി., ബി.പി.ടി.എച്ച്., ബി.ഒ.ടി.എച്ച്., ബി.എ. എസ്.എൽ.പി., ഫാം.ഡി. മുതലായവ ആകാം. പരിഗണിക്കുന്ന പ്രവേശനപരീക്ഷകളുടെ പട്ടിക www.sctimst.ac.in ലെ പ്രോ​െസ്പക്ടസിൽ ഉണ്ട്. (അക്കാദമിക് > അക്കാദമിക് പ്രോഗ്രാംസ് > അഡ്മിഷൻസ്).അപേക്ഷ www.sctimst.ac.in വഴി ജൂൺ 20-ന് വൈകീട്ട് അഞ്ചുവരെ നൽകാം.