
പ്രാക്‌ടിക്കൽ പരീക്ഷാ ടൈംടേബിൾ: ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി- 2021 സ്കീം), നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി- 2018 സ്കീം) എന്നീ പരീക്ഷകളുടെ പ്രാക്‌ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ
ജൂലായ് 29-ന് ആരംഭിക്കുന്ന രണ്ടാംവർഷ ബി.എസ്‌സി. ഡയാലിസിസ് ടെക്നോളജി ഡിഗ്രി (സപ്ലിമെന്ററി) (2019 & 2020 സ്കീംസ്) പരീക്ഷയ്ക്ക് ജൂലായ് 1 മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂലായ് 18 വരെയും 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലായ് 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.ജൂലായ് 29-ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി- 2017 സ്കീം) പരീക്ഷയ്ക്ക് ജൂലായ് 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.ഓരോ ചോദ്യപേപ്പര്‍ കോഡിനും 110/- രൂപ ഫൈനോടുകൂടി ജൂലായ് 17 വരെയും 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലായ് 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഓഗസ്റ്റ് 12-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി (റെഗുലർ- 2021 സ്കീം) പരീക്ഷയ്ക്ക് ജൂലായ് 12 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം. ഓരോ ചോദ്യപ്പേപ്പറിനും 110/-രൂപ ഫൈനോടുകൂടി ജൂലായ് 30 വരെയും 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലായ് 31 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
തീസിസ് സമർപ്പണം: 2024 നവംബറിൽ നടത്തുന്ന എം.ഫിൽ ട്രാൻസലേഷണൽ ആയുർവേദ (പാർട്ട് ടൈം-2021 സ്കീം) പാർട്ട് 2 (സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ തീസിസ് സമർപ്പണം ജൂലായ് 17 വരെയും ഫൈനോടുകൂടി സമർപ്പിക്കേണ്ട തീയതി 2024 ജൂലായ് 18 മുതൽ 24 വരെയും ആണ്.2025 ഏപ്രിലിൽ നടത്തുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എം.ഡി./ എം.സി.എച്ച്- റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ തീസിസ് സമർപ്പണം ജൂലായ് 20 വരെയും ഫൈനോടുകൂടി സമർപ്പിക്കേണ്ട തീയതി 2024 ജൂലായ് 21 മുതൽ 27 വരെയും ആണ്.
Content Highlights: latest health university updates
Published: 30 Jun 2024, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented