ടീംലീസ് എഡ്‌ടെക്കുമായി സഹകരിച്ച് ഐഐടി ഡല്‍ഹി ആരോഗ്യരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ ഓണ്‍ലൈന്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാം പ്രഖ്യാപിച്ചു. മെഡിസിന്‍, ടെക്‌നോളജി, ഡാറ്റാ സയന്‍സ് മേഖലകളിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള കോഴ്‌സാണിത്. ആറുമാസമാണ് ദൈര്‍ഘ്യം.
നവംബര്‍ 1-നാണ് കോഴ്‌സ് ആരംഭിക്കുന്നത്. അപേക്ഷകള്‍ 2025 ജൂലായ് 31 വരെ സമര്‍പ്പിക്കാം.
ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഡാറ്റാ അനലിസ്റ്റുകള്‍, മെഡ്-ടെക് സംരംഭകര്‍ എന്നിവര്‍ക്ക് രോഗീപരിചരണം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍, ആശുപത്രി പ്രവര്‍ത്തനങ്ങള്‍, രോഗനിര്‍ണയം എന്നിവ മെച്ചപ്പെടുത്താന്‍ AI എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കാന്‍ സഹായിക്കുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അപേക്ഷിക്കാന്‍ AIയിലോ കോഡിംഗിലോ മുന്‍പരിചയം ആവശ്യമില്ല.
ക്ലാസുകള്‍ വാരാന്ത്യങ്ങളില്‍ ഓണ്‍ലൈനായി നടക്കും. കോഴ്‌സില്‍ പ്രായോഗിക പ്രോജക്റ്റുകള്‍, ഐഐടി ഡല്‍ഹി ഫാക്കല്‍റ്റിയില്‍ നിന്നുള്ള വിദഗ്ദ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം, യഥാര്‍ത്ഥ ക്ലിനിക്കല്‍ ഡാറ്റ എന്നിവ ഉള്‍പ്പെടുന്നു. പങ്കെടുക്കുന്നവര്‍ക്ക് ഐഐടി ഡല്‍ഹിയിലെയും എയിംസിലെയും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ഒരു കാപ്സ്റ്റോണ്‍ പ്രോജക്റ്റിലും പ്രവര്‍ത്തിക്കും.
പ്രധാന സവിശേഷതകള്‍
- കോഴ്‌സ് ദൈര്‍ഘ്യം: 6 മാസം (2025 നവംബര്‍ 1 - 2026 മെയ് 2)
- രീതി: ഓണ്‍ലൈന്‍
- ഫീസ്: 1,20,000 രൂപ + 18% GST (രണ്ട് തവണകളായി അടയ്ക്കാം)
- അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂലൈ 31
പ്രവേശനം നിലവില്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐഐടി ഡല്‍ഹി കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ പ്രോഗ്രാം (CEP) പോര്‍ട്ടല്‍ സന്ദര്‍ശിക്കാം.
Content Highlights: IIT Delhi AI in Healthcare Online Program
Published: 08 Jul 2025, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented