പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു: ഫൈനൽ പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി (2012 & 2016 സ്‌കീം) പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി (2010 പാർട്ട് 11 സ്കീം-സപ്ലിമെന്ററി) പരീക്ഷ, തേർഡ് ഇയർ ബി.പി.ടി. ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, ഒന്നാംവർഷ ബി.എസ്‌സി. എം.എൽ.ടി. ഡിഗ്രി (സപ്ലിമെന്ററി-2010, 2015, 2016 സ്‌കീം) പരീക്ഷ എന്നിവയുടെ പ്രാക്ട‌ിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

To advertise here,

ഒന്നാംവർഷ ബി.സി.വി.ടി (സപ്ലിമെന്ററി-2014 സ്‌കീം) പരീക്ഷ, ഒന്നാംവർഷ എം.എസ്‌സി. എം.എൽ.ടി. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി 2011 സ്കീം) പരീക്ഷ, സെക്കൻഡ്‌ പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി (സപ്ലിമെന്ററി-2012, 2016 സ്കീം) എന്നീ പരീക്ഷകളുടെ തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്ട്രേഷൻ: ഓഗസ്റ്റ് രണ്ടിനു തുടങ്ങുന്ന സെക്കൻഡ്‌ പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി (സപ്ലിമെന്ററി-2012, 2016 സ്കീം) പരീക്ഷയ്ക്ക് ജൂൺ 24 മുതൽ ജൂലായ്‌ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് ഒമ്പതിനു തുടങ്ങുന്ന ഒന്നാംവർഷ ഫാം.ഡി. പി.ബി. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയ്ക്ക് ജൂൺ 26 മുതൽ ജൂലായ്‌ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഓഗസ്റ്റ് ഒമ്പതിനു തുടങ്ങുന്ന നാലാംവർഷ ഫാം.ഡി. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) 2024 പരീക്ഷയ്ക്ക് ജൂൺ 26 മുതൽ ജൂലായ്‌ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന മൂന്നാംവർഷ ബി.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി (സപ്ലിമെന്ററി-2014, 2016 സ്കീം) പരീക്ഷയ്ക്ക് ജൂലായ്‌ എട്ടുമുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.