
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) കാലിക്കറ്റ് രണ്ട് പുതിയ എം.ടെക്. പ്രോഗ്രാമുകൾ ആരംഭിക്കുന്നു. എം.ടെക്. ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സവിശേഷ മേഖല: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ അനലിറ്റിക്സ്), ഇലക്ട്രിക്കൽ എൻജിനിയറിങ് (സവിശേഷ മേഖല: ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിങ്) എന്നിവയിലേക്കാണ് പ്രവേശനം.
എം.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ അനലിറ്റിക്സ് മേഖലയിൽ സവിശേഷ പഠനം. വ്യാവസായിക ആവശ്യങ്ങൾക്ക് അനുയോജ്യമായ എൻജിനിയറിങ് പരിശീലനത്തിന് ഊന്നൽ നൽകുന്നു. യോഗ്യത: എൻജിനിയറിങ്/ടെക്നോളജി/സയൻസ് എന്നിവയിൽ ഏതിലെങ്കിലും നാലുവർഷത്തെ ബാച്ച്ലർ ബിരുദം.
വിദ്യാഭ്യാസ വാര്ത്തകളും വിശകലനവും അറിയാന് Join WhatsApp Group
സയൻസ്/ഗണിതം/സ്റ്റാറ്റിസ്റ്റിക്സ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ ഏതെങ്കിലും ഒരു സ്ട്രീമിൽ രണ്ട്/മൂന്ന് വർഷത്തെ ബിരുദാനന്തര ബിരുദം. ജനറൽ/ജനറൽ-ഇ.ഡബ്ള്യു. എസ്./ഒ.ബി.സി.ക്ക് കുറഞ്ഞത് 60 ശതമാനം (അല്ലെങ്കിൽ സി.ജി.പി.എ. 6/10), എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗങ്ങൾക്ക് 55 ശതമാനം (സി.ജി.പി.എ. 5.5/10) മാർക്ക് നേടി വിജയിച്ചിരിക്കണം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
എം.ടെക്. ഇലക്ട്രിക്കൽ എൻജിനിയറിങ്
ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിങ്ങിൽ സവിശേഷപഠനം. വ്യവസായ/ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സ്പോൺസർ ചെയ്യുന്ന വർക്കിങ് പ്രൊഫഷണലുകൾ, സ്വയം സ്പോൺസർ ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്ക് ചേരാം.
സ്പോൺസർ വിദ്യാർഥികൾ ഇലക്ട്രിക്കൽ എൻജിനിയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്/ഓട്ടോമൊബൈൽ എൻജിനിയറിങ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ (അല്ലെങ്കിൽ സി.ജി.പി.എ. 5.0/10) ബി.ഇ., ബി.ടെക്. വിജയിച്ചിരിക്കണം.
സ്വയം സ്പോൺസേഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എന്നീ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ജനറൽ/ജനറൽ-ഇ.ഡബ്ള്യു.എസ്./ഒ.ബി.സി.ക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ (സി.ജി.പി.എ. 6.0/10), എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗങ്ങൾക്ക് 55 ശതമാനം (സി.ജി.പി.എ. 5.5/10) മാർക്കോടെ ബി.ഇ., ബി.ടെക്. വിജയിച്ചിരിക്കണം.
വ്യവസായസ്ഥാപനങ്ങളുടെ സഹകരണം
ബോഷ്, ടാറ്റ എൽക്സി, മഹീന്ദ്ര ഇലക്ട്രിക് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. തിയറി ക്ലാസുകൾ വൈകുന്നേരങ്ങളിൽ/അവധി ദിവസങ്ങളിൽ ഓൺലൈനായി നടത്തുന്നതിനാൽ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് അവരുടെ ജോലിയെ ബാധിക്കാതെ എം. ടെക്. നേടാം.
പുതിയ പ്രോഗ്രാമുകൾക്ക് പുറമേ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലുള്ള എം.ടെക്., എം.പ്ലാൻ, എം.എസ്സി., എം. ബി.എ. പ്രോഗ്രാമുകൾക്ക് സ്വയം സ്പോൺസർ വിഭാഗത്തിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nitc.ac.in | 0495- 2286119, 91-9446930650. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 19.
Content Highlights: Calicut university M.Tech admissions 2023, AI course at NIT, electric vehicle engineering, education
Published: 04 May 2023, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented