കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ സ്കൂൾ ഓഫ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പിലുള്ള കാഡ്/ക്യാം സെന്ററിൽ, തൊഴിൽ നൈപുണ്യ വികസനപദ്ധതിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

To advertise here,

കോഴ്സുകൾ: കംപ്യൂട്ടർ എയ്ഡഡ് ഡ്രോയിങ് ആൻഡ് 3ഡി മോഡലിങ് ആൻഡ് പ്രിന്റിങ് (ഓട്ടോ കാഡ് ബേസിക്സ്), പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് ഡ്രൗട്ടിങ്, സ്കെച്ച്‌ അപ്പ്-3ഡി മോഡലിങ് ഓഫ് ബിൽഡിങ് എന്നിവയിൽ ഹ്രസ്വകാല പരിശീലന ക്ലാസുകൾ ഒക്ടോബർ 26-ന് ആരംഭിക്കും.

എൻജിനിയറിങ്ങിൽ ബി. ടെക്./ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സൗകര്യങ്ങൾ കുസാറ്റ് പ്ലേസ്‌മെന്റ് സെല്ല് മുഖാന്തരം ലഭിക്കും. ഓട്ടോ കാഡ് ബേസിക്സ് കോഴ്‌സിന് 11,800 രൂപയും മറ്റു രണ്ടു കോഴ്‌സുകൾക്ക് 15,000 രൂപയുമാണ് ഫീസ്.

കുസാറ്റ് വിദ്യാർഥികൾക്ക് 20 ശതമാനം ഫീസിളവുണ്ട്. അപേക്ഷാഫോറവും സൗജന്യ പ്രോസ്പെക്ടസും www.cusat.ac.in -ലും കുസാറ്റ്‌ സ്കൂൾ ഓഫ് എൻജിനിയറിങ് ഓൾഡ് ബ്ലോക്കിലുള്ള കാഡ് സെന്ററിലും ലഭ്യമാണ്. വിവരങ്ങൾക്ക്: 7306061646, 7907462754, 9745006257.