കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ 2026-27 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

വിവിധ പ്രോഗ്രാമുകൾ, കളമശ്ശേരി തൃക്കാക്കര മെയിൻ കാമ്പസ് (കാമ്പസ് 1), കുട്ടനാട് (പുളിങ്കുന്ന്, ആലപ്പുഴ) കാമ്പസ് (കാമ്പസ് 2), ലേക് സൈഡ് കാമ്പസ് (കൊച്ചി ഫൈൻ ആർട്സ് ഹാളിന് സമീപം) എന്നിവിടങ്ങളിലായാണ് നടത്തുന്നത്.

ബിരുദതല യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാവുന്ന പ്രോഗ്രാമുകൾ

  • എം.എസ്‌സി.-മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്/ഡേറ്റ സയൻസ് സ്‌പെഷ്യലൈസേഷനുകൾ), ഫൊറൻസിക് സയൻസ്, ഇലക്‌ട്രോണിക് സയൻസ്, ഹൈഡ്രോകെമിസ്ട്രി, ഓഷ്യനോഗ്രഫി, മറൈൻ ജിയോളജി, മറൈൻ ജിയോഫിസിക്സ്, മെറ്റിയോറോളജി, എൻവയൺമെൻറൽ സയൻസ് ആൻഡ് ടെക്നോളജി, ബയോടെക്നോളജി, മൈക്രോബയോളജി, മറൈൻ ജനോമിക്സ്, മറൈൻ ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്, ഇക്കണോമട്രിക്സ് ആൻഡ് ഫൈനാൻഷ്യൽ ടെക്നോളജി, ബയോ എത്തിക്സ്
  • മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസ് - സീ ഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്
  • എം.വൊക്.- സോഫ്റ്റ്‌വേർ ആപ്ലിക്കേഷൻ ഡിവലപ്മെൻറ്, ബാങ്കിങ് ആൻഡ് ഫൈനാൻസ്
  • മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ, കോസ്റ്റ് ഷെയറിങ്)
  • എം.എ. -അപ്ലൈഡ് ഇക്കണോമിക്സ്, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
  • എം.ബി.എ. (ഫുൾ ടൈം -രണ്ട് വർഷം/ ഈവനിങ് റഗുലർ -മൂന്ന് വർഷം), എം.ബി.എ. എക്സിക്യൂട്ടീവ് പ്രോഗ്രാം
  • എൽഎൽ.എം. (രണ്ടു വർഷം), എൽഎൽ.എം. (ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് -രണ്ട് വർഷം), അഞ്ച് വർഷ ഇൻറഗ്രേറ്റഡ് എൽഎൽ.എം. (ഐ.പി.ആർ.) പിഎച്ച്.ഡി., അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്. (ഐ.പി.ആർ.) പിഎച്ച്.ഡി.
  • എം.ടെക്.: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി. (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് സോഫ്റ്റ്‌വേർ എൻജി.), കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ, വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ്, പോളിമർ ടെക്നോളജി, ഓപ്റ്റോ - ഇലക്‌ട്രോണിക്സ് ആൻഡ് ലേസർ ടെക്നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി. (സൈബർ സെക്യൂരിറ്റി), ഇൻഫർമേഷൻ ടെക്നോളജി (ബിസിനസ് അനലറ്റിക്സ് ആൻഡ് ഇൻറലിജൻസ്), ഇൻഡസ്ട്രിയൽ സേഫ്റ്റി, ജിയോ ടെക്നിക്കൽ എൻജി., സ്ട്രക്ചറൽ എൻജി., ഇലക്‌ട്രോണിക് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജി., മറൈൻ ബയോടെക്നോളജി, സിന്തറ്റിക് ബയോളജി ആൻഡ് ബയോ മാനുഫാക്ചറിങ്.
  • എക്സിക്യുട്ടീവ് എം.ടെക്.: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി. (എക്സിക്യുട്ടീവ്)

പോസ്റ്റ് ഗ്രാജ്വേറ്റുകൾക്ക് പിഎച്ച്.ഡി. പ്രോഗ്രാമിലേക്കും പിഎച്ച്.ഡി. ഉള്ളവർക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലേക്കും (പി.ഡി.എഫ്.) അപേക്ഷിക്കാം.

ഡിപ്ലോമ/സർട്ടിഫിക്കറ്റ്/ഷോർട് ടേം ഓൺലൈൻ പ്രോഗ്രാമുകൾ

  • ഒരു വർഷ, ഈവനിങ്, പാർട് ടൈം: സർട്ടിഫിക്കറ്റ് പ്രോഗ്രാം - ഫ്രഞ്ച്, ജർമൻ
  • ഒരു വർഷ, ഈവനിങ്, പാർട് ടൈം പി.ജി. ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • ഇൻറഗ്രേറ്റഡ് ഡിപ്ലോമ ഇൻ ജാപ്പനീസ് - ഈവനിങ്, പാർട് ടൈം

ഒരുവർഷ പിജി ഡിപ്ലോമ

(i) ട്രാൻസ്‌ലേഷൻ, ജേണലിസം ആൻഡ് കംപൂട്ടിങ് (ഹിന്ദി > ഇംഗ്ലീഷ്, ഇംഗ്ലീഷ് > ഹിന്ദി)

(ii) അക്കാദമിക് റൈറ്റിങ് (iii) ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്

  • ഷോർട് ടേം ഓൺലൈൻ പ്രോഗ്രാംസ് ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/ഫ്രഞ്ച്/ജർമൻ/ജാപ്പനീസ്/അറബിക്
  • സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റീവ് ഹിന്ദി (മൂന്ന് മാസം)
  • അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ ലോ, ക്ലിനിക്കൽ റിസർച്ച് ആൻഡ് ബയോഎത്തിക്സ്
  • സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ബേസിക്സ് ഓഫ് ലിറ്റിഗേഷൻ ആൻഡ് ആർട്ട് ഓഫ് അഡ്വൊക്കസി ഇൻ ഇന്ത്യ (മൂന്ന് മാസം)

അന്താരാഷ്ട്ര സഹകരണത്തോടെയുള്ള പ്രോഗ്രാമുകൾ

(i) ഡ്യുവൽ മാസ്റ്റേഴ്സ് ഇൻ സയൻസ് (എം.എസ്‌.) ഇൻ ന്യൂ ജനറേഷൻ ഇലക്‌ട്രോണിക് കംപോണൻറ്‌ ബേസ്

(ii) ഇൻറർനാഷണൽ ഡ്യുവൽ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ മാനേജ്മെൻറ്‌ (ഐ.ഡി.എം.പി.എം.)

ഓരോ കോഴ്സിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത പ്രോസ്‌പെക്‌ടസിൽ നൽകിയിട്ടുണ്ട്.

സി.യു.ഇ.ടി. പി.ജി. വഴിയും പ്രവേശനം

എല്ലാ പി.ജി. പ്രോഗ്രാമുകളിലെയും (എം.ബി.എ. ഒഴികെ) അനുവദിക്കപ്പെട്ട സീറ്റുകളുടെ 10 ശതമാനം സീറ്റുകൾ, സി.യു.ഇ.ടി. വഴി പ്രവേശനം നൽകുന്നതിലേക്ക് സൂപ്പർ ന്യൂമററി സീറ്റുകളായി സംവരണം ചെയ്തിട്ടുണ്ട്.

ഇതിലേക്ക് താത്‌പര്യമുള്ളവർ പ്രോഗ്രാമുകൾ തിരഞ്ഞെടുത്ത് സി.യു.ഇ.ടി. പി.ജി.ക്ക്‌ ബാധകമായ പേപ്പർ കോഡിൽ രജിസ്റ്റർ ചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ഇതുവഴി പരിഗണിക്കപ്പെടേണ്ടവരും ഇപ്പോൾ അപേക്ഷിക്കണം. താത്‌പര്യമുണ്ടെങ്കിൽ സി.യു.ഇ.ടി. പി.ജി., കുസാറ്റ് കാറ്റ് എന്നിവ വഴിയും ഒരാൾക്ക് പ്രവേശനം തേടാം.

പിഎച്ച്.ഡി. പ്രവേശനം (ഫുൾ/പാർട് ടൈം)

പിഎച്ച്.ഡി. പ്രോഗ്രാം ഉള്ള സ്കൂളുകൾ/വകുപ്പുകൾ/സെൻററുകൾ:

* ഡിപ്പാർട്ടുമെൻറുകൾ: അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഇക്കണോമിക്സ്, അറ്റ്മോസ്‌ഫറിക് സയൻസസ്, ബയോടെക്നോളജി, കെമിക്കൽ ഓഷ്യനോഗ്രഫി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഹിന്ദി, മറൈൻ ബയോളജി മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്കൽ ഓഷ്യനോഗ്രഫി, ഫിസിക്‌സ്, പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി, ഷിപ് ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്.

സ്കൂളുകൾ: എൻജിനിയറിങ്, എൻവയൺമെൻറൽ സ്റ്റഡീസ്, ഇൻഡസ്ട്രിയൽ ഫിഷറീസ്, ലീഗൽ സ്റ്റഡീസ്, മാനേജ്മെൻറ്‌ സ്റ്റഡീസ്.

ഇൻറർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്‌സ്

സെൻററുകൾ: നാഷണൽ സെൻറർ ഫോർ അക്വാറ്റിക് ആനിമൽ ഹെൽത്ത്, ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സ്റ്റഡീസ്, അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ച്, ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ നാനോ മെറ്റീരിയൽസ് ആൻഡ് ഡിവൈസസ്, സെൻറർ ഓഫ് എക്സലൻസ് ഇൻ അഡ്വാൻസ് മെറ്റീരിയൽസ്, ഇൻറർ ഡിസിപ്ലിനറി സെൻറർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ്‌ പ്രോട്ടക്കോൾസ്, സെൻറർ ഫോർ ബഡ്ജറ്റ് സ്റ്റഡീസ്.

കുട്ടനാട് എൻജിനിയറിങ് കോളേജ്

ഇവകൂടാതെ സർവകലാശാലയുടെ ചില അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷണ അവസരമുണ്ട്. ഇവയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (കൊച്ചി), റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (കോട്ടയം), ഫിഷറീസ്‌ സർവേ ഓഫ് ഇന്ത്യ (കൊച്ചി), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (കൊച്ചി), കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പീച്ചി), സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കൊച്ചി), നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറി (കൊച്ചി), വിക്രം സാരാഭായി സ്‌പെയ്‌സ് സെൻറർ (തിരുവനന്തപുരം), നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (തിരുവനന്തപുരം), സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ആലപ്പുഴ), സെൻറർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി (കൊച്ചി), സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി (വി.എസ്.എസ്.സി. തിരുവനന്തപുരം), സെൻറർ ഫോർ വാട്ടർ റിസോഴ്സസ് ഡിവലപ്മെൻറ്‌ ആൻഡ് മാനേജ്‌മെൻറ്‌ (കോഴിക്കോട്), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (സിഫ്‌നെറ്റ് - കൊച്ചി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (തിരുവനന്തപുരം), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്‌സേഷൻ (തിരുവനന്തപുരം), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (തിരുവനന്തപുരം), എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് (തിരുവനന്തപുരം).

പ്രവേശനത്തിന് ഡിപ്പാർട്ടുമെൻറൽ അഡ്മിഷൻ ടെസ്റ്റ് (ഡാറ്റ്) ഉണ്ടായിരിക്കും. ബന്ധപ്പെട്ട വിഷയത്തിൽ യു.ജി.സി., സി.എസ്.ഐ.ആർ, എ.ഐ.സി.ടി.ഇ., ഡി.ബി.ടി., ഐ.സി.എ.ആർ. ഉൾപ്പടെയുള്ള കേന്ദ്രസർക്കാർ ഏജൻസികളുടെ ഫെലോഷിപ്പ് അല്ലെങ്കിൽ കേരള/കേന്ദ്ര സർക്കാരിന്റെ/അന്താരാഷ്ട്ര ഏജൻസികളുടെ ഫെലോഷിപ്പ്, ഇൻസ്‌പയർ ഫെലോഷിപ്പ്, യു.ജി.സി. നെറ്റ്/ഗേറ്റ് യോഗ്യത ഉള്ളവർ, മറ്റു ചില വിഭാഗക്കാർ എന്നിവരെ ഡാറ്റിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് ഇൻറർവ്യൂ മാത്രം ഉണ്ടാകും.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, എക്സിക്യുട്ടീവ് എം.ടെക്., ഇൻറർനാഷണൽ കൊളാബൊറേഷൻ പ്രോഗ്രാമുകൾ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഷോർട് ടേം പ്രോഗ്രാമുകൾ എന്നിവയുടെ പ്രവേശനയോഗ്യത, പ്രവേശനരീതി, മറ്റ് വിശദാംശങ്ങൾ എന്നിവ പ്രോസ്പക്ടസിലുണ്ട്.

അപേക്ഷ

admissions.cusat.ac.in വഴി മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം. എം.ടെക്. ഏപ്രിൽ 16 വരെയും എം.ബി.എ. 30 വരെയും അപേക്ഷിക്കാം. പിഎച്ച്‌.ഡി., പി.ഡി.എഫ്., ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിൽ പ്രവേശനം തേടുന്നവർ ഓൺലൈൻ അപേക്ഷ നൽകേണ്ടതില്ല. അവർ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറിൽ/സ്കൂളിൽ/സെൻററിൽനിന്ന്‌ അപേക്ഷാ േഫാം നേരിട്ടുവാങ്ങി പൂരിപ്പിച്ച് അവിടെ നൽകണം. അവസാന തീയതികൾ: പിഎച്ച്‌.ഡി. -ഫെബ്രവരി 11, പി.ഡി.എഫ്. -മേയ് 31, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ -29.