കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഉപസ്ഥാപനമായ സിഐഎഎസ് എൽ അക്കാദമിക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ചു.
മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സർക്കാരിന്റെ കർശന മാനദണ്ഡങ്ങളും പാലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ലഭിക്കുന്നതാണ് ഈ അംഗീകാരം. അനുമതി ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ബി.ബി.എ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സും ഈ അധ്യയന വർഷം മുതൽ അക്കാദമിയിൽ ആരംഭിച്ചു.
ആവശ്യത്തിനുള്ള അത്യാധുനിക ക്ലാസ് മുറികൾ, മികച്ച പരിശീലന സൗകര്യങ്ങൾ, ആധുനിക ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അക്കാദമിയിൽ ഒരുക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരുടെ സേവനം, വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ സിലബസ്, കൃത്യമായ വിദ്യാർഥി-അധ്യാപക അനുപാതം എന്നിവയും ഈ ദേശീയ അംഗീകാരത്തിലൂടെ അക്കാദമി ഉറപ്പുവരുത്തുന്നുണ്ട്.
വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ എ.ഐ.സി.ടി.ഇ അംഗീകാരത്തിന് വലിയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ കമ്പനികളുടെയും അംഗീകാരം ഇത്തരം കോഴ്സുകൾക്ക് ലഭിക്കും. വിവിധ സർക്കാർ സ്കോളർഷിപ്പുകൾ നേടാനും, ദേശീയ-സംസ്ഥാന തലങ്ങളിലുള്ള മത്സരപ്പരീക്ഷകളിൽ പങ്കെടുക്കാനും ഇതിലൂടെ വിദ്യാർഥികൾക്ക് സാധിക്കും. കൂടാതെ, വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്താനും ജോലി കണ്ടെത്താനും എ.ഐ.സി.ടി.ഇ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഗുണകരമാകും.
പ്ലസ് ടു പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് പുതിയതായി ആരംഭിച്ച ബി.ബി.എ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് കുസാറ്റ് ആയിരിക്കും. വിമാനത്താവളത്തിന്റെ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ അവസരം ലഭിക്കുന്നത് വിദ്യാർഥികൾക്ക് വ്യവസായത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും മികച്ച പ്രായോഗിക പരിശീലനം നേടാനും സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് -+91 92491 33006, https://www.ciasl.aero/academy സന്ദർശിക്കുക.
Content Highlights: Kochi International Airport's subsidiary CIASL Academy has secured prestigious AICTE approval and launched a CUSAT-certified BBA Aviation Management course, offering students the unique opportunity to train directly within an operational airport environment.
Published: 18 Jul 2026, 08:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented