കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലാ യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ. തുടർച്ചയായി എസ്എഫ്ഐ വിജയിച്ചു വരുന്ന കുസാറ്റിൽ കഴിഞ്ഞ വർഷം കെഎസ്യുവിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് ജയിച്ചിരുന്നത്. ഇത്തവണ ക്ലാസ്സ് പ്രതിനിധി തിരഞ്ഞെടുപ്പ് മുതൽ എസ്എഫ്ഐ ആധിപത്യം പുലർത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 190 സീറ്റുകളിൽ 104 സീറ്റും നേടിയിരുന്നു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ 13 സീറ്റ് എസ്എഫ്ഐ നേടി. മുൻഗണനാ വോട്ടിങ് നടന്ന വൈസ് ചെയർപേഴ്സൺ, ജോയിൻ്റ് സെക്രട്ടറി സീറ്റുകളിൽ ഒന്ന് വീതം കെഎസ്യു മുന്നണി നേടി.
വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികൾ - ജെ.ബി. റിതുപർണ (ചെയർപേഴ്സൺ), സി.എസ്. ആദിത്യൻ (ജനറൽ സെക്രട്ടറി), കെ. ഹരിശങ്കർ, (വൈസ് ചെയർപേഴ്സൺ) പി.വി. അജിത് (ജോയിൻ്റ് സെക്രട്ടറി), ജെ.എസ്. അക്ഷയ് രാജ് (ട്രഷറർ)
വിവിധ വിഭാഗം സെക്രട്ടറിമാർ - അതുൽ രാജ് (ആർട്സ്), വൈശാഖ് വിനയ് (സ്പോർട്സ് ), എം. അതുൽദാസ് (പരിസ്ഥിതികാര്യം), ആദിത്യൻ ശ്രീജിത്ത് (വിദ്യാർഥി ക്ഷേമം), ജോസഫ് ഫ്രാൻസിസ് (ടെക്നിക്കൽ അഫയേഴ്സസ്), പി.എച്ച്. ഹിദുൽ (ലിറ്ററേച്ചർ ക്ലബ്), നന്ദന ബോസ് (അക്കാദമിക് അഫയർ ), റിഷിത് മി. നമ്പ്യാർ (ഓഫീസ്). വിജയത്തിനു ശേഷം ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
Content Highlights: cusat election sfi won
Published: 30 Jan 2026, 09:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented