ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 1220 ഒഴിവും വനിതകൾക്ക് 64 ഒഴിവുമാണുള്ളത്. ശമ്പളം: 21,700-69,100 രൂപ. 

To advertise here,

ട്രേഡുകൾ : കോബ്ലർ, ടെയ്‌ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ.

യോ​ഗ്യത: പത്താംക്ലാസ്/തത്തുല്യമാണ് അടിസ്ഥാനയോഗ്യത. കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, ബാർബർ, സ്വീപ്പർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ഇത് തെളിയിക്കുന്നതിന് ട്രേഡ് ടെസ്റ്റ് നടത്തും.

കുക്ക്, വാട്ടർ കാരിയർ, വെയ്റ്റർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫുഡ് പ്രൊഡക്‌ഷൻ/കിച്ചണിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകരിച്ച നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് ലെവൽ-I കോഴ്സ് ചെയ്തവരാകണം.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനം www.rectt.bsf.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അപേക്ഷിക്കണം.

ശാരീരികയോഗ്യത

  • പുരുഷൻ: ഉയരം-165 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 160 സെ.മീ.), നെഞ്ചളവ് 75-80 സെ.മീ.
  • വനിത: ഉയരം-155 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 148 സെ.മീ.).

പ്രായം: 18-25 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി., എസ്.ടി. ഒ.ബി.സി. ഉൾപ്പെടെ അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും.