മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ)/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി.എം.) എന്നീ കോഴ്സുകളിലേക്ക് ദേശീയതലത്തിലുള്ള വിവിധ സ്ഥാപനങ്ങൾ അപേക്ഷ ക്ഷണിച്ചു.

To advertise here,
  • എൻ.ടി.പി.സി. സ്കൂൾ ഓഫ് ബിസിനസ് (എൻ.എസ്.ബി.) നോയിഡ: എനർജി മാനേജ്മെന്റിൽ പി.ജി.ഡി.എം: യോഗ്യത- ബി.ഇ./ ബി.ടെക്./ബി.എസ്‌സി./ബി.കോം./സി.എ./ ഐ.സി.ഡബ്ല്യു.എ. കാറ്റ്/സാറ്റ്/ജി. മാറ്റ്/ എൻ.എസ്‌.ബി. അഡ്മിഷൻ ടെസ്റ്റ് സ്കോർ. അപേക്ഷ ഫെബ്രുവരി 22 വരെ. വൈബ്സൈറ്റ്: www.nsb.ac.in
  • ഐ.ഐ.എം. കാഷിപുർ: എം.ബി.എ. (അനലറ്റിക്സ്): ബിരുദം. കാറ്റ് 2019 അല്ലെങ്കിൽ 2018 മേയ് ഒന്നിനോ ശേഷമോ ഉള്ള ജി. മാറ്റ്/ ജി.ആർ.ഇ. സ്കോർ. അവസാന തീയതി ഏപ്രിൽ 30. www.iimkashipur.ac.in
  • എൻ.ഐ.ടി. സൂറത്കൽ: ദ്വിവർഷ എം.ബി.എ: ബിരുദം. കാറ്റ് 2019 അല്ലെങ്കിൽ മാറ്റ് (സെപ്‌റ്റംബർ/ഡിസംബർ 2019/ഫെബ്രുവരി 2020) സ്കോർ. അപേക്ഷ മാർച്ച് രണ്ടുവരെ. www.nitk.ac.in
  • എൻ.ഐ.ടി. ജയ്‌പുർ: ദ്വിവർഷ എം.ബി.എ.- മാർക്കറ്റിങ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സസ്, എന്നീ സവിശേഷ മേഖലകൾ: എൻജിനിയറിങ്, സയൻസ്, കൊമേഴ്‌സ്, ഇക്കണോമിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ആർക്കിട്ടെക്ചർ, ഫാർമസി, അഗ്രിക്കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദം/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് പി.ജി. കാറ്റ്/ജി. മാറ്റ്/സി. മാറ്റ്/മാറ്റ് യോഗ്യത. ആദ്യറൗണ്ട് അപേക്ഷ ഏപ്രിൽ ആറുവരെ. രണ്ടാംറൗണ്ട് ജൂൺ അഞ്ച് വരെ. www.mnit.ac.in
  • പോണ്ടിച്ചേരി സർവകലാശാല: എം.ബി.എ. ഇന്റർനാഷണൽ ബിസിനസ് (രണ്ടുവർഷം): ബിരുദം. കാറ്റ് 2019 സ്കോർ. അപേക്ഷ മാർച്ച് 25 വരെ. എം.ബി.എ. ഡ്യുവൽ സ്പെഷ്യലൈസേഷൻ (ഫിനാൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെന്റ്, മാർക്കറ്റിങ് & ഓപ്പറേഷൻസ് മാനേജ്മെന്റ്- ഇവയിൽനിന്ന്‌ രണ്ടെണ്ണം): എം.ബി.എ.-ഡേറ്റ അനലറ്റിക്സ്: വർക്കിങ് പ്രൊഫഷണലുകൾക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. കാറ്റ് 2019 സ്കോർ. അവസാന തിയതി മാർച്ച് 22. www.pondiuni.edu.in
  • ജാർഖണ്ഡ് കേന്ദ്ര സർവകലാശാല: എം.ബി.എ: ബാച്ചിലർ ബിരുദം. കാറ്റ് 2019 സ്കോർ. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. www.cuj.ac.in
  • ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്, തിരുപ്പതി/ നൊയിഡ: എം.ബി.എ. കളിനറി ആർട്സ്: കളിനറി ആർട്സ്/ഹോസ്പിറ്റബിലിറ്റി/ഹോട്ടൽ മാനേജ്മെന്റ് ബിരുദം. അപേക്ഷ ഏപ്രിൽ 27 വരെ. www.thims.gov.in
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെമെന്റ്, ഫരീദാബാദ്, ഹരിയാണ: പി.ജി.ഡി.എം. (ഫിനാൻസ്): ബിരുദം. കാറ്റ്, സാറ്റ്, സി. മാറ്റ്, മാറ്റ്, ജി. മാറ്റ്; ആത്മ എന്നിവയിലൊന്ന്. അപേക്ഷ മാർച്ച് ആറുവരെ. www.nifm.ac.in
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ്, ഹൈദരാബാദ്: പി.ജി.ഡി.എം.-റൂറൽ മാനേജ്മെന്റ്: രണ്ടുവർഷം. ബിരുദം. കാറ്റ്/സാറ്റ്/ജി. മാറ്റ്/സി. മാറ്റ്/മാറ്റ്/ആത്മ യോഗ്യത. അപേക്ഷ ഏപ്രിൽ 10 വരെ. www.nirdpr.org.in
  • നാഷണൽ ഇൻഷ്വറൻസ് അക്കാദമി, പുണെ: പി.ജി.ഡി.എം. (ഇൻഷ്വറൻസ് ഫോക്കസ്ഡ്): രണ്ടുവർഷം. ബിരുദം. കാറ്റ്/സി. മാറ്റ് സ്കോർ. അപേക്ഷ മാർച്ച് 15 വരെ. www.niapune.org.in

എല്ലാ സ്ഥാപനങ്ങളിലും 50/60 ശതമാനം മാർക്കോടെ ബിരുദം/പി.ജി. നേടിയവർക്കാണ് യോഗ്യത. പിന്നാക്കവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വൈബ്സൈറ്റിലെ പ്രോസ്പക്ടസ് കാണുക.

Content Highlights: Admissions open in National Institutes for PG in Management