ഇന്ത്യയിലെ സർവകലാശാലാ വിദ്യാർഥികളിൽ അഞ്ചിലൊരാൾ (22 ശതമാനം) പഠനകാലത്തുതന്നെ സംരംഭകർ. 43 ശതമാനം പേർ സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെന്നും സർവേ റിപ്പോർട്ട്. ഐ.ഐ.ടി. മാണ്ഡിയും ബെംഗളൂരു രേവ യൂണിവേഴ്സിറ്റിയും ചേർന്ന് പുറത്തുവിട്ട 'ഗെസ്സ് ഇന്ത്യ 2025' ദേശീയ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
രാജ്യത്തെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,200-ലേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 25,783 വിദ്യാർഥികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
-
ആഗോള ശരാശരിക്കൊപ്പം: സർവേയിൽ പങ്കെടുത്ത 22% വിദ്യാർഥികളും ബിസിനസ് ആരംഭിച്ചു കഴിഞ്ഞു (ആഗോള ശരാശരി: 23%). 43% പേർ സംരംഭകരാകാൻ ആഗ്രഹിക്കുന്നു.
-
വരുമാനം ലഭിക്കുന്ന സംരംഭങ്ങൾ: സ്വന്തമായി ബിസിനസ് തുടങ്ങിയവരിൽ 35.5 ശതമാനം പേരുടെയും സംരംഭങ്ങൾ കൃത്യമായ വിൽപ്പനയും വരുമാനവും നേടുന്നുണ്ട്. ആഗോളതലത്തിൽ ഇത് 33 ശതമാനമാണ്.
-
മാറുന്ന തൊഴിൽ സങ്കൽപ്പം: പഠനത്തിനുശേഷം സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം 14 ശതമാനത്തിൽനിന്ന് (2023) 16.2 ശതമാനമായി (2025) ഉയർന്നു. എന്നാൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർ 12.7%-ൽ നിന്ന് 10.1% ആയും വൻകിട കമ്പനികളിൽ ജോലി ആഗ്രഹിക്കുന്നവർ 31.3%-ൽ നിന്ന് 27.4% ആയും കുറഞ്ഞു.
-
വീണ്ടും ശ്രമിക്കുന്നവർ: സ്ഥിരവരുമാനം നേടുന്ന സംരംഭകരിൽ 41 ശതമാനം പേരും മുമ്പ് പരാജയപ്പെട്ട ഒരു ബിസിനസ് അവസാനിപ്പിച്ച് വീണ്ടും തുടങ്ങിയവരാണ്. 42 ശതമാനം വിദ്യാർഥികൾ ഒന്നിലേറെ ബിസിനസുകൾ ഒരുമിച്ച് നടത്തുന്നു.
വെല്ലുവിളികളും നിർദേശങ്ങളും:
ഐ.ടി., എ.ഐ., ഡിജിറ്റൽ എന്നീ മേഖലകളിൽ ബിസിനസ് തുടങ്ങാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെങ്കിലും നിലവിലുള്ള വിദ്യാർഥി സംരംഭങ്ങളിൽ 10 ശതമാനം മാത്രമാണ് ഡിജിറ്റൽ മേഖലയിലുള്ളത്. കുടുംബത്തിലോ സുഹൃത്തുക്കൾക്കിടയിലോ സംരംഭകരുള്ള വിദ്യാർഥികൾക്ക് ബിസിനസ് തുടങ്ങാൻ മൂന്ന് മടങ്ങ് കൂടുതൽ സാധ്യതയുണ്ടെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പകുതിയോളം ഇന്ത്യൻ വിദ്യാർഥികൾക്കും സ്വന്തം മാതാപിതാക്കളല്ലാതെ മറ്റ് സംരംഭകരുമായി പരിചയമില്ല.
ബിസിനസ് പ്ലാൻ മത്സരങ്ങൾക്ക് പകരം വിദ്യാർഥികളുടെ ആദ്യവിൽപ്പന (First Sale), പ്രോട്ടോടൈപ്പ് നിർമാണം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും സർവകലാശാലകളിൽ പൂർവവിദ്യാർഥികളായ സംരംഭകരെയും അധ്യാപകരെയും ഉൾപ്പെടുത്തി അവസരങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
Content Highlights: 22% of Indian university students are already running businesses, matching the global average
Published: 22 Oct 2026, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented