ഐഐടി അഡ്മിഷൻ ടെസ്റ്റ് (IIT JAM 2027) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം:
-
JOAPS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പാസ്വേഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. എൻറോൾമെന്റ് ഐഡിയും ഒടിപിയും രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ലഭിക്കും.
-
അപേക്ഷാ ഫോം പൂരിപ്പിക്കുക: എൻറോൾമെന്റ് ഐഡിയോ ഇമെയിലോ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.
-
രേഖകൾ അപ്ലോഡ് ചെയ്യുക: ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ അപ്ലോഡ് ചെയ്യുക.
-
അപേക്ഷാ ഫീസ് അടയ്ക്കുക: ഓൺലൈനായി വഴി അപേക്ഷാ ഫീസ് അടച്ച് പ്രക്രിയ പൂർത്തിയാക്കുക.
-
അപേക്ഷ പരിശോധിക്കുക: പോർട്ടൽ ലോഗിൻ ചെയ്ത് അപേക്ഷയുടെ സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിച്ച് തിരുത്തലുകൾ ഉണ്ടെങ്കിൽ പൂർത്തിയാക്കുക.
അപേക്ഷാ ഫീസ് വിവരങ്ങൾ:
-
സ്ത്രീകൾ, SC, ST, PwD വിഭാഗക്കാർ:
-
ഒരു പേപ്പറിന്: ₹1,000
-
രണ്ട് പേപ്പറിന്: ₹1,350
-
-
മറ്റ് വിഭാഗക്കാർ (All Other Candidates):
-
ഒരു പേപ്പറിന്: ₹2,000
-
രണ്ട് പേപ്പറിന്: ₹2,700
-
(ശ്രദ്ധിക്കുക: അപേക്ഷാ ഫീസ് തിരികെ ലഭിക്കുന്നതല്ല.)
Content Highlights: IIT JAM 2027 application deadline extended to October 24
Published: 24 Oct 2026, 01:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented