
ഇന്റർനെറ്റിന്റെ അടുത്തഘട്ടമായി വിലയിരുത്തുന്ന വെബ് 3, ബ്ലോക്ക്ചെയിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിതബുദ്ധിയും ചേർന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പുതിയ ഭാവി രൂപപ്പെടുത്തുകയാണ്. "ക്രിപ്റ്റോകറൻസി' എന്ന വാക്കിനൊപ്പം മാത്രം കേട്ടിരുന്ന ബ്ലോക്ക് ചെയിൻ, വെബ് 3യുടെ ഭാഗമായി നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുമായി ചേർന്ന് ലോകമെമ്പാടും ബാങ്കിങ് സംവിധാനങ്ങ ളിലേക്കും സർക്കാർ സേവനങ്ങളിലേക്കും വ്യാപിക്കുമ്പോൾ തൊഴിലവസരങ്ങളും വർധിക്കുന്നു.
ഇന്റർനെറ്റിന്റെ നവീനരൂപം
വെബ് 3 എന്നത് ബ്ലോക്ക് ചെയിൻ, ജനറേറ്റീവ് എഐ, ഓമെൻറഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) പോലുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡേറ്റയുടെ ഉടമസ്ഥാവകാശം ഉപയോക്താക്കൾക്ക് നൽകുന്ന ഇന്റർനെറ്റിന്റെ നവീനരൂപമാണ്. വെബ് 3-യിൽ വിശ്വസനീയമായ ഇടപാടുകൾ ഉറപ്പാക്കുന്ന ഡേറ്റ ഫ്രെയിംവർക്കാണ് ബ്ലോക്ക്ചെയിൻ. ഡേറ്റയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യ വെബ് 3-യുടെ ബാക്ക് എൻഡ് ഡേറ്റ ലെയറായി പ്രവർത്തിക്കുന്നു. ഒരിക്കൽ രേഖപ്പെടുത്തിയ ഡേറ്റ ദുരുപയോഗം ചെയ്യാനാവാത്തവിധം സംരക്ഷിക്കുന്ന വികേന്ദ്രിതസംവിധാനമായ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ, സുതാര്യത ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
സാങ്കേതികവിദ്യയിൽ താത്പര്യമുള്ള യുവ തലമുറയ്ക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നുകൊടുക്കുകയും ഇന്ത്യക്കകത്തും വിദേശത്തും ജോലിസാധ്യതകൾ ഒരുക്കുകയും ചെയ്യുന്നു. സിബിഡിസി (സെൻട്രൽ ബാങ്ക് ഡി ജിറ്റൽ കറൻസി) തുറക്കുന്ന ധനകാര്യ ഇടപാടുകളിലെ സാധ്യതകൾ മുതൽ ഡിജിറ്റൽ തിരി ച്ചറിയൽസംവിധാനങ്ങളടക്കം വിവിധ മേഖല കൾ ബ്ലോക്ക്ചെയിൻ അധിഷ്ഠിത സംവിധാനങ്ങളിലേക്ക് നീങ്ങുകയാണ്. ഇതോടെ, ഈ സാങ്കേതികവിദ്യ കൈകാര്യംചെയ്യാൻ കഴിയുന്ന വിദഗ്ധരെ ആവശ്യമാണ്. അതിനാൽ, ബ്ലോക്ക്ചെയിൻ ഇന്ന് ഒരു താത്കാലികട്രെൻഡായി മാത്രമല്ല, ദീർഘകാല കരിയർ സാധ്യതയായി കാണാം.
ആർക്കെല്ലാം
ശക്തമായ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് അടിത്തറയും ഉയർന്ന ഡിജിറ്റൽ സാക്ഷരതയും മികച്ച ഇംഗ്ലീഷ് പ്രാവീണ്യവും ഉള്ളവർക്ക് ബ്ലോക്ക് ചെയിൻ അധിഷ്ഠിത കരിയറുകൾ തിരഞെഞ്ഞെടുക്കാം.
ടെക്നോപാർക്ക്, സൈബർ പാർക്ക് തുടങ്ങിയ ടെക് ഹബ്ബുകളിൽ ബ്ലോക്ക് ചെയിൻ അധിഷ്ഠിത പ്രോജക്ടുകളുള്ളത് വിദ്യാർഥികൾക്ക് രാജ്യത്തിനകത്തും വിദേശത്തും തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.
ആയിരത്തിലധികം കമ്പനികളും സ്റ്റാർട്ടപ്പുകളും പ്രവർത്തിക്കുന്ന വെബ് 3-ബ്ലോക്ക്ചെയിൻ മേഖലയിൽ ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, നിയമം, കൃഷി ഉൾ പ്പെടെയുള്ള മേഖലകളിൽ വ്യാപിച്ചുകിടക്കുന്നു.
ബ്ലോക്ക്ചെയിൻ പഠനം വിദ്യാർഥിക ളെ വിവിധ മേഖലകളിലേക്കുള്ള അവസ രങ്ങൾ നേടാൻ സഹായിക്കുന്നു. സ്മാർട്ട് കോൺട്രാക്ട് ഡിവലപ്പർ, വെബ് 3 അല്ലെങ്കിൽ ബാക്ക് എൻഡ് എൻജിനിയർ, സൈബർ സുരക്ഷാഗവേഷകൻ അല്ലെങ്കിൽ ഓഡിറ്റർ, ഗവേഷണ-വികസന മേഖലകൾ, പ്രോഡക്ട് ഡിവലപ്മെന്റ്, ഇക്കോസിസ്റ്റം മാനേജ്മെന്റ്, ടെക്നിക്കൽ കണ്ടൻറ് റൈറ്റിങ് തുടങ്ങിയവ ബ്ലോക്ക്ചെയിൻ അധിഷ്ഠിത കരിയർ വഴികളിൽ ചിലതാണ്.
പഠനം കേരളത്തിൽ
2017-ൽ സംസ്ഥാനസർക്കാർ സ്ഥാപിച്ച കേരള ബ്ലോക്ക്ചെയിൻ അക്കാദമി, കേരള ഡിജിറ്റൽ സർവകലാശാലയുടെ മികവിന്റെ കേന്ദ്രമാണ്. സർക്കാർ മേഖലയിലെ ഇന്ത്യയിലെ ആദ്യ ബ്ലോക്ക്ചെയിൻ അക്കാദമിയാണിത്. ബ്ലോക്ക്ചെയിൻ മേഖലയിൽ പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇതുവരെ 96 രാജ്യങ്ങളിൽനിന്നായി 40,000-ത്തിലധികം പഠിതാക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ, ഓഫ്ലൈൻ രീതികളിലായി പതിനഞ്ചിലധികം കോഴ്സുകളുണ്ട്.
ട്രെൻഡിനപ്പുറം സാധ്യതകൾ
വെബ് 3 ഒരു താത്കാലിക ട്രെൻഡല്ല; മറിച്ച് ഭാവിയിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ അടിസ്ഥാനഘടകമായി സർക്കാർ-സ്വകാര്യ മേഖലകൾ ഈ വികേന്ദ്രിത എഐ സാങ്കേതികവിദ്യകളെ കൂടുതൽ സ്വീകരിച്ചുവരുകയാണ്. കംപ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യകളിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് ആഗോളതലത്തിൽ പ്രസക്തമായ പ്രോജക്ടുകളിൽ പങ്കാളികളാകാനാകും.
സ്മാർട്ട് കോൺട്രാക്ട് പ്രോഗ്രാമിങ്, ഡീസെൻട്രലൈസ്ഡ് ഫിനാൻസ് (DeFi) ആപ്ലിക്കേഷനുകൾ, ബ്ലോക്ക്ചെയിൻ പ്രോട്ടക്കോളുകൾ എന്നിവയിൽ പ്രാവീണ്യം നേടിയവർക്ക് ആഗോളതലത്തിൽ ഡീഫൈ ഡിവലപ്പർ, കോർ പ്രോട്ടക്കോൾ റിസർച്ചർ, സ്മാർട്ട് കോൺട്രാക്ട് സെക്യൂരിറ്റി ഓഡിറ്റർ എന്നീ ഉയർന്നവേതനം ലഭിക്കുന്ന തൊഴിലുകൾ നേടാം. സോളിഡിറ്റി, ജാവാസ്ക്രിപ്റ്റ്, ഗോ, റസ്റ്റ് മുതലായ പ്രോഗ്രാമിങ് ഭാഷകൾ ജോലിസാധ്യത വർധിപ്പിക്കുന്നു.
കോഡിങ് മാത്രമല്ല
അതേസമയം, കോഡിങ് മാത്രമല്ല വെബ് 3 ലോകത്തെ കരിയറിലേക്കുള്ള വഴി എന്നാണ് വിദഗ്ധർ പറയുന്നത്. പ്രോഡക്ട് മാനേജ്മെന്റ്, ഫിനാൻസ്, ഇക്ക ണോമിക്സ്, നിയമം, മാർക്കറ്റിങ് മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് ആഗോളതലത്തിൽ ഉയർന്ന വേതനമുള്ള തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. വെബ് 3 രംഗത്ത് ശരിയായ നൈപുണ്യവികസനവും പ്രോ ജക്ടുകളിലേക്കുള്ള നേരിട്ടുള്ള പങ്കാളിത്തവും കൈവ രിക്കുന്നവർക്ക്, ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥ യിൽ ശ്രദ്ധേയമായ കരിയർ സാധ്യതകളുണ്ട്.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ബ്ലോക്ക് ചെയിൻ പഠനത്തിന്റെ അടിസ്ഥാനയോഗ്യതയായി പ്രോഗ്രാമിങ്ങും വെബ് ഡിവലപ്മെൻറുമാണ് പരിഗണിക്കുന്നത്. ഹാക്കത്തണുകളിലും ഓപ്പൺ സോഴ്സ് പ്രോജക്ടുകളിലും പങ്കാളികളാകുന്നതിലൂടെ എന്റർപ്രൈസ്, സ്റ്റാർട്ടപ്പ് മേഖലകളിലേക്ക് പ്രവേശിക്കാനുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ സംരംഭകഭാവിയും രൂപപ്പെടുന്നു.
ഹാൻഡ്സ്-ഓൺ സെഷനുകളും പ്രോ ജക്ടുകളിൽ നേരിട്ടുള്ള പരിശീലനവും ഉൾക്കൊള്ളുന്ന കോഴ്സുകൾ തിരഞ്ഞെടുക്കു ന്നതിലൂടെ തൊഴിൽ സാധ്യതകൾ ഉറപ്പാക്കാം. 2026 നവംബറിൽ മുംബൈയിൽ നടക്കുന്ന 'ഡെവ്കോൺ' പോലുള്ള ആഗോള ബ്ലോക്ക്ചെയിൻ സമ്മേളനങ്ങൾ ഇന്ത്യ ഒരു ഗൗരവമുള്ള ബ്ലോക്ക് ചെയിൻ ഹബ്ബായി ഉയർന്നുവരുന്നതിന്റെ സൂചനയാണ്.
ദേശീയവും അന്തർദേശീയവുമായ ബ്ലോക്ക്ചെയിൻ അധിഷ്ഠിത ചുവടുവെപ്പുകൾ, സുതാര്യവും വികേന്ദ്രിതവും സുരക്ഷിതവുമായ സംവിധാനങ്ങളിലേക്കുള്ള തൊഴിൽസാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തി ന്റെ ദേശീയ ബ്ലോക്ക്ചെയിൻ ഫ്രെയിംവർക്ക്, എൻഐസിയുടെ ബ്ലോക്ക് ചെയിൻ സെന്റർ ഓഫ് എക്സലൻസ്, നിതി ആയോഗിന്റെ ഇന്ത്യചെയിൻ വിഷൻ, സംസ്ഥാനതല ബ്ലോക്ക്ചെയിൻ സാൻഡ്ബോക്സകൾ, ടെലികോം മേഖലയിലെ ഡിഎൽടി ഫ്രെയിംവർക്കുകൾ തുടങ്ങിയ സംരംഭ ങ്ങൾ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രസക്തിയെയാണ് കാണിക്കുന്നത്.
(കേരള ബ്ലോക്ക് ചെയിൻ അക്കാദമിയുടെ ഡയറക്ടറും കേരള ഡിജിറ്റൽ സർവകലാ ശാലയുടെ ഡീനുമാണ് (ഡിവലപ്മെന്റ്) ലേഖകൻ) kba@duk.ac.in)
Content Highlights: Explore Web3, Blockchain, and AI shaping the digital future.
Published: 12 Jan 2026, 08:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented