ദുരന്തം നാശം വിതച്ച വയനാട്ടിലെ വെള്ളാര്‍മല ഗവണ്‍മെന്റ് വി എച്ച് എസ് എസില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. 55 പേരില്‍ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സന്തോഷമറിയിച്ചു കൊണ്ട് ഔദ്യോഗിക എഫ് ബി അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ഏറെ സന്തോഷമുള്ള കാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു കൊണ്ട് വീഡിയോ പങ്കുവെച്ചിട്ടുണ്ട്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതിജീവനത്തിന്റെ മഹാശക്തി..

ദുരന്തം നാശം വിതച്ച വയനാട്ടിലെ വെള്ളാർമല ഗവൺമെന്റ് വി എച്ച് എസ്‌ എസിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 55 പേരിൽ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ഏറെ സന്തോഷം. ഉണ്ണി മാഷെ വിളിച്ചു.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.