ന്യൂഡൽഹി: മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകത്തിലും പാഠ്യപദ്ധതിയിലും മാത്രമാണ് ഈ അധ്യയനവർഷം (2024-25) മാറ്റമുള്ളതെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. മറ്റൊരു ക്ലാസിലെയും പുസ്തകങ്ങൾക്ക് മാറ്റമില്ല.
മൂന്ന്, ആറ് ക്ലാസുകളിലൊഴികെ എല്ലാ ക്ലാസിലും 2023-24 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ പിന്തുടർന്നാൽമതിയെന്നും സ്കൂളുകൾക്ക് ബുധനാഴ്ച നൽകിയ നിർദേശത്തിലുണ്ട്. 2024-25 വർഷത്തേക്കുള്ള പാഠ്യപദ്ധതി www.cbseacademic.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (2023) പ്രകാരം പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഒമ്പതുമുതൽ 12 വരെ ക്ലാസുകൾക്ക് ഒരു വാർഷികപാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സി.ബി.എസ്.ഇ. അറിയിച്ചു. https://cbseacademic.nic.in/curriculum_2025.html എന്ന വെബ്‌സൈറ്റിൽ ഇതുലഭ്യമാണ്.
Content Highlights: text book will only be changed for third ans sixth classes
Published: 11 Jul 2024, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented