തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള), ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനുമായി (IPTIF) സഹകരിച്ച് 'എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് എ.ഐ-എം.എൽ' (Executive Program in Advanced AI-ML) എന്ന പ്രോഗ്രാമിന്‍റെ രണ്ടാമത്തെ ബാച്ചിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. വാരാന്ത്യങ്ങളിൽ നടക്കുന്ന ഓൺലൈൻ ലൈവ് ക്ലാസുകളായാണ് ആറുമാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പൈത്തൺ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), ജനറേറ്റീവ് എ.ഐ, ഏജന്റിക് എ.ഐ തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളിൽ പരിശീലനം നൽകി മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം.
അർഹരായ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കോഴ്സ് ഫീസിൽ ഇളവ് ലഭ്യമാക്കുന്നതിനായി പ്രത്യേക സ്കോളർഷിപ്പ് ടെസ്റ്റും ഐസിടാക്ക് നടത്തുന്നുണ്ട്. ഈ സ്കോളർഷിപ്പ് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ആകർഷകമായ ഫീസിളവുകളോടെ പ്രോഗ്രാമിൽ പങ്കെടുക്കാം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.ഐ.ടി. പാലക്കാട് ക്യാമ്പസ്സിൽ അഞ്ചുദിവസം നടക്കുന്ന പ്രത്യേക പരിശീലനത്തിൽ പങ്കെടുക്കാം. കരിയർ മെച്ചപ്പെടുത്തുന്നതിനായി വ്യവസായ പ്രമുഖരുടെ മാർഗ്ഗനിർദ്ദേശങ്ങളും പ്ലേസ്മെൻ്റ് പിന്തുണയും ഈ പ്രോഗ്രാമിലൂടെ ഉറപ്പാക്കുന്നു. തുടർപഠനത്തിനായി 9 മാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് (LinkedIn Learning) പ്രീമിയം ആക്സസും ലഭിക്കുന്നതാണ്.
കമ്പ്യൂട്ടറിലും സ്റ്റാറ്റിസ്റ്റിക്സിലും പ്രാവീണ്യമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും, എ.ഐ/എം.എൽ (AI/ML) മേഖലയിൽ വൈദഗ്ദ്ധ്യം നേടാൻ ആഗ്രഹിക്കുന്ന ഐ.ടി. പ്രൊഫഷണലുകൾക്കും കോഴ്സിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും 2026 ഒക്ടോബർ 02-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +91 7594051437, 471 2700811 എന്നീ നമ്പറുകളിലോ info@ictkerala.org എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://ictkerala.org/op/iptppr01 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: 6-month online weekend executive program in Advanced AI-ML by ICTAK and IPTIF (IIT Palakkad), Covers Python, Machine Learning, Deep Learning, Generative AI, and Agentic AI, Special scholarship test available for fee concessions, Includes 5-day campus training at IIT Palakkad and placement support, Application deadline is October 2, 2026
Published: 23 Sept 2026, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented