ന്യൂഡൽഹി: നഴ്സിങ് വിദ്യാർഥികളുടെ യഥാർഥ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്ന നഴ്സിങ് സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിലിന് നിർദേശം നൽകിയതായി ലോക്സഭാംഗം ആന്റോ ആന്റണിയെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.
നഴ്സിങ് പ്രവേശനസമയത്തും സർവീസ് ബോണ്ടിന്റെപേരിലും യഥാർഥ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതായി ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ആന്റോ ആന്റണി മന്ത്രിക്ക് നിവേദനം നൽകിയത്.
സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതിനെതിരേ കർശനനടപടി സ്വീകരിക്കുമെന്നറിയിച്ച് ജനുവരി 27-ന് സർവകലാശാലാ വൈസ്ചാൻസലർമാർക്കും സംസ്ഥാന നഴ്സിങ് കൗൺസിൽ രജിസ്ട്രാർമാർക്കും നഴ്സിങ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
Content Highlights: strict action will be taken if nursing certificates are withheld says minister
Published: 07 Feb 2026, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented