റീജണൽ സെൻറർ ഫോർ ബയോടെക്നോളജി (ആർ.സി.ബി.-ഹരിയാണ, ഫരീദാബാദ്) 2026-ലെ എം.എസ്.-പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.
കോഴ്സ് ഘടന
മോഡേൺ ബയോടെക്നോളജിയെ ഇന്റർ-ഡിസിപ്ലിനറി കാഴ്ചപ്പാടോടെ സമീപിക്കുന്ന, ലബോറട്ടറി പരിശീലനത്തിന് ഊന്നൽനൽകുന്ന പാഠ്യപദ്ധതിയുള്ള പ്രോഗ്രാമിന്റെ ദൈർഘ്യം കുറഞ്ഞത് അഞ്ച് വർഷവും പരമാവധി ഏഴ് വർഷവുമാണ്. കോഴ്സ് വർക്കിനുശേഷം മാസ്‌റ്റേഴ്സ് ഡിസേർട്ടേഷനും തുടർന്ന് പിഎച്ച്.ഡി. തിസിസും പൂർത്തിയാക്കണം.
ആദ്യവർഷം (രണ്ടു സെമസ്റ്ററുകളിൽ) ലൈഫ് സയൻസസ്, ബയോടെക്നോളജി എന്നിവ കേന്ദ്രീകരിച്ചുള്ള ക്ലാസ് റൂം ടീച്ചിങ്, ലബോറട്ടറി പരീക്ഷണങ്ങൾ എന്നിവയടങ്ങുന്ന പഠനങ്ങളാണ്.
രണ്ടാം വർഷം ഒരു റിസർച്ച് ലാബിൽ സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ, രണ്ടുപേർക്കും ശാസ്ത്രതാത്‌പര്യമുള്ള ഒരു മേഖലയിൽ പ്രവർത്തിച്ച് നാലാം സെമസ്റ്റർ അവസാനം മാസ്റ്റേഴ്സ് ഡിസർട്ടേഷൻ തയ്യാറാക്കിനൽകണം.
വിലയിരുത്തലിനുശേഷം അതേ ലാബിൽ പിഎച്ച്.ഡി.ക്ക് തുടരാൻ അനുവദിച്ചേക്കും.
മാസ്റ്റേഴ്സ് കോഴ്സും ഡിസർട്ടേഷൻ ആവശ്യകതകളും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഈ ഘട്ടത്തിൽ എക്സിറ്റ് ഓപ്ഷൻ സ്വീകരിച്ച് വേണമെങ്കിൽ പുറത്തുവരാനും അവസരമുണ്ട്.
പ്രവേശനയോഗ്യത
സയൻസ്/എൻജിനിയറിങ്/മെഡിസിൻ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ, 60 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള ബാച്ച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാം അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്നോളജി (ജി.എ.ടി.-ബി) അഭിമുഖീകരിച്ചിരിക്കണം.
ഈ പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇൻറർവ്യൂ ഉണ്ടാകും. അതിലെ മികവ് പരിഗണിച്ച് അന്തിമ തിരഞ്ഞെടുപ്പ് നടത്തും. പരമാവധി 20 പേർക്ക് സംവരണതത്വം പാലിച്ച് പ്രവേശനം നൽകാം.
ഫെലോഷിപ്പ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ രണ്ടുവർഷം പ്രതിമാസം 16,000 രൂപ നിരക്കിൽ ഫെലോഷിപ്പ് (ആർ.സി.ബി.-രാമചന്ദ്രൻ ഫെലോഷിപ്പ്) ലഭിക്കും. പ്രവേശനംനേടി രണ്ടുവർഷം കഴിയുമ്പോൾ സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ഡി.ബി.ടി./മറ്റ് ഫണ്ടിങ് ഏജൻസികളുടെ ജൂനിയർ/സീനിയർ റിസർച്ച് ഫെലോഷിപ്പ് യോഗ്യത നേടണം.
അപേക്ഷ
വിശദമായ വിജ്ഞാപനം rcb.res.in/announcements/-ൽ ലഭിക്കും. അപേക്ഷ മേയ് നാലുവരെ നൽകാം. പട്ടിക/ഇ.ഡബ്ല്യു.എസ്./ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല. മറ്റുള്ളവർക്ക് അപേക്ഷാ ഫീസ് 500 രൂപ. ബോർഡിങ്, ലോഡ്‌ജിങ് സൗകര്യം സ്ഥാപനം നൽകും. ചെലവ് വിദ്യാർഥി വഹിക്കണം. സഹായങ്ങൾക്ക്: 129 - 2848817 | rcbadmissions@rcb.res.in
Content Highlights: RCB MS-PhD Admissions 2026: Apply Now for Biotechnology Program
Published: 11 Apr 2026, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented