പ്രതിമാസം 25,000-42,000 രൂപ ഫെലോഷിപ്പും ഹോസ്റ്റൽ/എച്ച്.ആർ.എ.യും

കേന്ദ്ര ആറ്റോമിക് എനർജി വകുപ്പിനു കീഴിലുള്ള ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ബയോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് ലേണിങ്, ഇൻഫർമേഷൻ ആൻഡ് ഡേറ്റ സയൻസസ് (എൽ.ഐ.ഡി.എസ്) തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച്.ഡി./ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.(ഐ-പിഎച്ച്.ഡി.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 25-ന് രാത്രി 11 വരെ അപേക്ഷിക്കാം.
കേന്ദ്രങ്ങൾ
മുംബൈ ടി.ഐ.എഫ്.ആർ., എച്ച്.ബി.സി.എസ്.ഇ. (ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ); ബെംഗളൂരുവിലെ സി.എ.എം. (സെന്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സ്), ഐ.സി.ടി.എസ്. (ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ്), എൻ.സി.ബി.എസ്. (നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്); പുണെയിലെ എൻ.സി.ആർ.എ. (നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ്); ഹൈദരാബാദിലെ ടി.ഐ.എഫ്.ആർ.എച്ച്.
പ്രവേശന പരീക്ഷ
ഡിസംബർ 13-ന് ആലപ്പുഴ, കൊച്ചി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവയുൾപ്പെടെ രാജ്യത്ത് 60-ലേറെ കേന്ദ്രങ്ങൾ. രാവിലെ ഒൻപതുമുതൽ സയൻസ് എജുക്കേഷനും സി.എ.എമ്മിലെ പിഎച്ച്.ഡി. ഗണിതവും. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ മറ്റെല്ലാ വിഷയങ്ങളും.
വിഷയം, കേന്ദ്രങ്ങൾ, ജി.എസ്.-2027 പരീക്ഷ/ബദൽ യോഗ്യത
* ഫിസിക്സ് (പിഎച്ച്.ഡി./ഐ-പിഎച്ച്.ഡി.): ടി.ഐ.എഫ്.ആർ. മുംബൈ, ഐ.സി.ടി.എസ്., ടി.ഐ.എഫ്.ആർ.എച്ച്., എൻ.സി.ആർ.എ. | ഫിസിക്സ് മാത്രം. ചില പ്രവേശനം ഗേറ്റ്/നെറ്റ്/ജെസ്റ്റ് വഴിയും
* കെമിസ്ട്രി (പി.എച്ച്ഡി./ഐ-പി.എച്ച്ഡി.): ടി.ഐ.എഫ്.ആർ. മുംബൈ (ഡി.സി.എസ്.), ടി.ഐ.എഫ്.ആർ.എച്ച്. | കെമിസ്ട്രി; ബദൽ: ബയോളജി (മുംബൈ), ഫിസിക്സ് (ഹൈദരാബാദ്). ഹൈദരാബാദിൽ മാത്രം ഗേറ്റ്/നെറ്റ്/ജെസ്റ്റ്/ജാം
* ഗണിതം (പിഎച്ച്.ഡി./ഐ-പിഎച്ച്.ഡി.): ടി.ഐ.എഫ്.ആർ. മുംബൈ (സ്കൂൾ ഓഫ് മാത്സ്), സി.എ.എം., ഐ.സി.ടി.എസ്. (പിഎച്ച്.ഡി. മാത്രം) | ഗണിതം (സി.എ.എം. പിഎച്ച്.ഡി.ക്ക് "പിഎച്ച്.ഡി. അറ്റ് സി.എ.എം."); മറ്റൊന്നും സ്വീകരിക്കില്ല. ഐ.സി.ടി.എസ്.: നെറ്റ് (ഗണിതം) ജെ.ആർ.എഫ്. ഉള്ളവർക്കും അപേക്ഷിക്കാം
* അപ്ലൈഡ് ആൻഡ് കംപ്യൂട്ടേഷണൽ മാത്സ് (പിഎച്ച്.ഡി.): സി.എ.എം.-ഐ.സി.ടി.എസ്. | ഗണിതം; ഗേറ്റ്/നെറ്റ്/ജെസ്റ്റ് വഴിയും പ്രവേശനം
* ബയോളജി (പിഎച്ച്.ഡി./ഐ-പിഎച്ച്.ഡി.): ടി.ഐ.എഫ്.ആർ. മുംബൈ (ഡി.ബി.എസ്.), എൻ.സി.ബി.എസ്., ടി.ഐ.എഫ്.ആർ.എച്ച്. | ബയോളജി (ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്.); ബദൽ: ഡി.ബി.എസ്.-എൽ.ഐ.ഡി.എസ്, എൻ.സി.ബി.എസ്.-കെമിസ്ട്രി, ഹൈദരാബാദ്-ഫിസിക്സ്. ജെ.ആർ.എഫ്. (സി.എസ്.ഐ.ആർ./ഡി.ബി.ടി./ഐ.സി.എം.ആർ./യു.ജി.സി.), ഗേറ്റ് ആദ്യ 5 ശതമാനം. ഗേറ്റ് ആദ്യ 10ശതമാനം, ജെ.ആർ.എഫ്. ഇല്ലാത്ത നെറ്റ് എന്നിവയ്ക്ക് ആറ് മാസ ഗവേഷണപരിചയം വേണം
* കംപ്യൂട്ടർ സയൻസ് ആൻഡ് എൽ.ഐ.ഡി.എസ് (പിഎച്ച്.ഡി./ഐ-പിഎച്ച്.ഡി.): ടി.ഐ.എഫ്.ആർ. മുംബൈ (എസ്.ടി.സി.എസ്.) | എൽ.ഐ.ഡി.എസ്. മാത്രം; ബദൽ: ഗേറ്റ് 2025-27 (ഇ.ഇ./ഇ.സി.ഇ./ഗണിതം/ഡേറ്റ സയൻസ് ആൻഡ് എ.ഐ.), ലിങ്ക് 2027 ഫെബ്രുവരി ഒന്നു മുതൽ. രണ്ടും ഉണ്ടെങ്കിൽ മികച്ചത്
* ഫിസിക്സ് ഓഫ് ലൈഫ് (പി.എച്ച്ഡി.): ഐ.സി.ടി.എസ്., എൻ.സി.ബി.എസ്. | പ്രത്യേക പരീക്ഷയില്ല: എൽ.ഐ.ഡി.എസ്./ഗണിതം/ഫിസിക്സ് ഏതെങ്കിലും; ഗേറ്റ്/നെറ്റ്/ജെസ്റ്റ് വഴിയും ചില പ്രവേശനം
* സയൻസ് എജുക്കേഷൻ (പിഎച്ച്.ഡി.): എച്ച്.ബി.സി.എസ്.ഇ. മുംബൈ | സയൻസ് എജ്യുക്കേഷൻ; ബദൽ ഇല്ല
യോഗ്യത
വിഷയം പിഎച്ച്.ഡി. ഐ-പിഎച്ച്.ഡി.
ഫിസിക്സ് 12-ാം ക്ലാസിനുശേഷം അഞ്ച് വർഷത്തെ ഫിസിക്സ് എം.എസ്‌സി./എം.എസ്. ഫിസിക്സ്/ശാസ്ത്രം/എൻജിനിയറിങ് കുറഞ്ഞത് മൂന്നു വർഷ ബിരുദം; മാസ്റ്റേഴ്സുകാർക്ക് ഇല്ല
കെമിസ്ട്രി എം.എസ്‌സി./എം.ടെക്./എം.ഫാം. മൂന്നു വർഷ ബി.എസ്‌സി./ബി.എസ്., അല്ലെങ്കിൽ ശാസ്ത്ര/എൻജിനിയറിങ്/മെഡിക്കൽ ബിരുദം
ഗണിതം ഗണിതം/സ്റ്റാറ്റിസ്റ്റിക്സ്/ശാസ്ത്രം/ടെക്നോളജിയിൽ എം.എ./എം.എസ്.സി./എം.മാത്ത്/എം.സ്റ്റാറ്റ്/എം.ഇ./എം.ടെക്. ബി.എ./ബി.എസ്‌സി./ബി.ഇ./ബി.ടെക്.; ഗണിതം/സ്റ്റാറ്റിസ്റ്റിക്സ് മാസ്റ്റേഴ്സുകാർ പിഎച്ച്.ഡി.ക്കുമാത്രം
അപ്ലൈഡ് ആൻഡ് കംപ്യൂട്ടേഷണൽ മാത്‌സ് ഗണിതം/സ്റ്റാറ്റിസ്റ്റിക്സ്/ശാസ്ത്രം/ടെക്നോളജിയിൽ മാസ്റ്റേഴ്സ് ലഭ്യമല്ല
ബയോളജി ബയോളജി/ഫിസിക്സ്/കെമിസ്ട്രി/സി.എസ്./ഗണിതം മാസ്റ്റേഴ്സ്; എം.ബി.ബി.എസ്., ബി.ഡി.എസ്., എം.ഫാം, എം.ടെക്. ബയോളജി/ഫിസിക്സ്/കെമിസ്ട്രി/സി.എസ്. ബാച്ച്‌ലർ, അല്ലെങ്കിൽ ഏതെങ്കിലും 4 വർഷ ബിരുദം (ബി.ടെക്., ബി.ഇ., ബി.വി.എസ്.സി., ബി.ഫാം); ബയോളജി ഇതര മാസ്റ്റേഴ്സുകാർക്കും
കംപ്യൂട്ടർ സയൻസ് & എൽ.ഐ.ഡി.എസ് സി.എസ്./ഇ.സി.ഇ./ഇ.ഇ./ബന്ധപ്പെട്ട ശാഖ, ഗണിതം, ഫിസിക്സ് എന്നിവയിൽ എം.ടെക്./എം.ഇ./എം.സി.എ./എം.എസ്‌സി.; ഈ ശാഖകളിൽ 75 ശതമാനം അല്ലെങ്കിൽ ജി.പി.എ. 7.5 ഉള്ള നാല് വർഷ ബിരുദം
ഫിസിക്സ് ഓഫ് ലൈഫ് എൻജിനിയറിങ്/ഫിസിക്സ്/കെമിസ്ട്രി/ഗണിതം/സി.എസ്.ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്./എം.എസ്‌സി./എം.എസ്. ഇല്ല
സയൻസ് എജുക്കേഷൻ ഏതു വിഷയത്തിലും 12-ാം ക്ലാസിനുശേഷം അഞ്ചുവർഷത്തെ മാസ്റ്റേഴ്സ് (പി.ജി. ഡിപ്ലോമ പോരാ) ഇല്ല
പൊതുവായി മനസ്സിലാക്കേണ്ടവ
യോഗ്യതാ ബിരുദം 2027 ജൂലായ്ക്കകം പൂർത്തിയാക്കുന്ന, നിലവിൽ പഠിക്കുന്നവർക്കും എല്ലാ പ്രോഗ്രാമുകളിലും അപേക്ഷിക്കാം. എന്നാൽ, ഫിസിക്സ് ഐ-പിഎച്ച്.ഡി.ക്ക് മാസ്റ്റേഴ്സ് ഉള്ളവരോ ജൂലായ്ക്കകം നേടുന്നവരോ യോഗ്യരല്ല. അവർക്ക് പിഎച്ച്.ഡി.ക്കേ അപേക്ഷിക്കാനാവൂ.
75ശതമാനം (ജി.പി.എ. 7.5) നേടിയ നാല് വർഷ ബിരുദധാരികൾ നേരിട്ട് പിഎച്ച്.ഡി.ക്ക് ചേർന്നാൽ മാസ്റ്റേഴ്സ് ബിരുദം ലഭിക്കില്ല. മുംബൈ എസ്.ടി.സി.എസ്. മാത്രമാണ് നിലവിൽ അപവാദം. മാസ്റ്റേഴ്സ് കൂടി വേണ്ടവർ ഐ-പിഎച്ച്.ഡി.ക്ക് അപേക്ഷിക്കണം.
ഐ-പിഎച്ച്.ഡി.ക്കാർക്ക് പിഎച്ച്.ഡി.ക്കൊപ്പം എം.എസ്.സി.യും ലഭിക്കും. രണ്ടാം വർഷാവസാനം അറിയിച്ചാൽ എം.എസ്‌സി.യോടെ പുറത്തുപോകാം (വ്യവസ്ഥകൾ മൂന്നാം വർഷാവസാനത്തിനകം).
ഫെലോഷിപ്പും അപേക്ഷയും
പിഎച്ച്.ഡി.: ₹37,000 (രജിസ്ട്രേഷനുശേഷം ₹42,000). ഐ-പിഎച്ച്.ഡി.: ഒന്നാം വർഷം ₹25,000, രണ്ടാം വർഷം ₹37,000, രജിസ്ട്രേഷനുശേഷം ₹42,000. ഹോസ്റ്റൽ സൗകര്യമോ വീട്ടുവാടക അലവൻസോ ലഭിക്കും.
ഫീസ്: പുരുഷന്മാർ ₹1,000; സ്ത്രീകൾ/ട്രാൻസ്‌ജെൻഡർ ₹500. ഇളവിന് പ്രിൻസിപ്പൽ/എച്ച്.ഒ.ഡി. കത്ത്, ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ തൊഴിലുടമയുടെ കത്തും സാലറി സ്ലിപ്പും വേണം.
വിവരങ്ങൾക്ക്www.tifr.res.in/academics/
Content Highlights: Admissions open for PhD and Integrated PhD programs for the 2027 academic session across multiple disciplines.
Published: 04 Oct 2026, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented